മോട്ടറോളയുടെ വില്‍പ്പന താണു

mobile phone
FILEFILE
പ്രമുഖ മൊബൈല്‍ നിര്‍മ്മാതക്കളായ മോട്ടറോളയുടെ വില്‍പ്പനയില്‍ ഇടിവ്. 2007 ലെ സാമ്പത്തീക വര്‍ഷം അവസാനിക്കുമ്പോള്‍ മോട്ടറോളയ്ക്ക് വന്‍ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നത്. സാമ്പത്തീക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ വന്ന പരാജയമാണ് സാരമായി ബാധിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ എന്ന വണ്ണം 9.4 ബില്യണ്‍ ഡോളര്‍ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ഈ വര്‍ഷം 8.6 ബില്യണ്‍ മുതല്‍ 8.7 ബില്യണ്‍ ഡോളര്‍ ലഭിക്കാന്‍ മാത്രമേ രണ്ടാം പാദത്തില്‍ കമ്പനി പ്രതീക്ഷിക്കുന്നുള്ളൂ. ഏഷ്യ, ആഫ്രിക്ക മേഘലകളില്‍ വില കുറഞ്ഞ ഹാന്‍ഡ് സെറ്റുകളില്‍ വന്ന വന്‍ വില്‍പ്പനയാണ് മോട്ടറോളയെ ബാധിക്കുന്നതെന്നതാണ് കമ്പനിയുടെ നിഗമനം.

ന്യൂഡല്‍ഹി: | WEBDUNIA|
രണ്ടാം പാദത്തില്‍ 35 മില്യണ്‍ മുതല്‍ 36 മില്യണ്‍ വരെ ഹാന്‍ഡ് സെറ്റുകള്‍ വിറ്റഴിക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന വന്‍ നഷ്‌ടാത്തില്‍ നിന്നും കര കയറാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ആദ്യ പാദത്തില്‍ 45.5 മില്യണ്‍ യൂണിറ്റുകള്‍ വിറ്റഴിച്ച കമ്പനിക്ക് അതിനു ശേഷം പ്രതീക്ഷ നിലനിര്‍ത്താനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :