സാംസംഗ് സോഫ്റ്റ്വെയര്‍കേന്ദ്രം നോയ്ഡയില്‍

ന്യൂഡല്‍ഹി| WEBDUNIA|

ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമനായ സാംസംഗിന്‍റെ ഉപഘടകമായ സാംസംഗ് ഇന്ത്യ ദില്ലിക്കടുത്ത് നോയ്ഡയില്‍ സോഫ്റ്റ്വെയര്‍ ഗവേഷണ കേന്ദ്രം ആരംഭിച്ചു. ഇതുവരെ പ്ളാന്‍റില്‍ തന്നെയായിരുന്ന ഗവേഷണ കേന്ദ്രം ആധുനിക സംവിധാനത്തോടെ പ്രത്യേക കേന്ദ്രമായി തന്നെയാണ് ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ വന്‍ വികസനം കൈവരിക്കുക എന്ന ലക്ഷ്യമിട്ടാണ് സാംസംഗ് ഈ ഗവേഷണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സോഫ്റ്റ്വെയര്‍ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം സാംസംഗ് ദക്ഷിണ-പശ്ഛിമേഷ്യാ മേഖലാ പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എച്ച്. ബി. ലീയാണ് നിര്‍വഹിച്ചത്.

ചടങ്ങില്‍ സാംസംഗ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ആര്‍. സുത്ഷി, സാംസംഗ് ഇന്ത്യ സോഫ്റ്റ്വേര്‍ സെന്‍റര്‍ ഡയറക്ടര്‍ ഫ്രാങ്ക് ഒ., വൈസ് പ്രസിഡന്‍റ് ഡോ. വിക്രം വിജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

സാംസംഗ് ഇന്ത്യ 2002-ലാണ് 15 ജീവനക്കാരുമായി സോഫ്റ്റ്വെയര്‍ കേന്ദ്രം ആരംഭിച്ചത്. നിലവില്‍ 300 ജീവനക്കാരാണ് ഇവിടെയുള്ളത്. ഈ വര്‍ഷം തന്നെ ഇത് 400 ആയി വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നഹ്റ്റ്.

ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കേന്ദ്രത്തിലാണ് സാംസംഗ് അനലോഗ് - ഡിജിറ്റല്‍ ടെലിവിഷനുകള്‍, സിഡിടി - എല്‍സിഡി മോണിറ്ററുകള്‍, കാം കോഡറുകള്‍, ഡിവിഡി - എംപി3 പ്ളേയറുകള്‍, ഡസ്കロാപ്പ് പേഴ്സണല്‍ കംപ്യൂട്ടറുകള്‍, നോട്ട് ബുക്കുകള്‍ എന്നിവയ്ക്ക് ആഗോളതലത്തില്‍ ആവശ്യമായ സോഫ്റ്റ്വേറുകള്‍ വികസിപ്പിച്ചെടുക്കുന്നത്.

സാംസംഗിന്‍റെ ലോകത്തില്‍ വിവിധ ഭാഗങ്ങളിലേക്കുള്ള 16 ഗവേഷണ - വികസന കേന്ദ്രങ്ങളിലൊന്നാണ് നോയിഡയിലേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :