വിന്‍ഡോസ് 7 നൂറ് പിന്നിട്ടു; വിജയം തന്നെ

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2010 (13:46 IST)
PRO
PRO
സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറങ്ങിയിട്ട് നൂറു ദിവസം പിന്നിട്ടു. വിന്‍ഡോസ് 7 പുറത്തിറങ്ങി മൂന്ന് മാസം പൂര്‍ത്തിയാകുമ്പോള്‍ വിജയവാര്‍ത്തകളാണ് എവിടെ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം വില്‍പ്പനയില്‍ മികച്ച മുന്നേറ്റമാണ് വിന്‍ഡോസ് 7 നടത്തിയത്. പുറത്തിറങ്ങി ഒരാഴ്ചക്കകം തന്നെ പുതിയ ഉല്‍പ്പന്നത്തിന്റെ വിജയം ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 നാണ് വിന്‍ഡോസ് 7 ഔദോഗികമായി പുറത്തിറക്കിയത്.

വിന്‍ഡോസ് 7 ഉപയോക്താക്കള്‍ക്ക് വിസ്റ്റയേക്കാള്‍ അഞ്ച് മടങ്ങ് സംതൃപ്തി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിന്‍ഡോസ് 7 പുറത്തിറങ്ങിയ അഞ്ചു ദിവസത്തിനിടെ ഭൂരിഭാഗം ഉപയോക്താക്കളും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറി. ലോകത്തെ ദശലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്തിട്ട് വലിയ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഐ ടി മാഗസിനുകളിലൊക്കെ വിന്‍ഡോസ് 7 മികച്ചതാണെന്നാണ് വിലയിരുത്തുന്നത്.

പഴയ ചില ഹാര്‍ഡ്‌വയറുകള്‍ വിന്‍ഡോസ് 7 നും തമ്മില്‍ യോജിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിന്‍ഡോസ് ഹാര്‍ഡ്‌വയര്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നില്ലെന്നും അതിനാല്‍ തന്നെ പുതിയ ഒ എസില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ്‌വയറുകള്‍ വിപണിയില്‍ ഇറക്കാന്‍ അതാത് കമ്പനികള്‍ ശ്രദ്ധിക്കണമെന്നും മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. സ്കാനറുകള്‍, എസ് സി എസ് ഐ പോര്‍ട്ടുകള്‍ എന്നിവയാണ് പ്രവത്തിക്കാത്തത്.

സുരക്ഷയുടെ കാര്യത്തിലും വിന്‍ഡോസ് 7 മികച്ചതാണ്. സുരക്ഷയുടെ കാര്യത്തില്‍ വിന്‍ഡോസ് എക്സ് പി, വിസ്റ്റ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളേക്കാള്‍ എത്രയോ മികച്ചതാണ് വിന്‍ഡോസ് 7.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :