ഒളിം‌പിക് എയറിന് കേരളത്തില്‍ നിന്ന് സോഫ്റ്റ്വയര്‍

തിരുവനന്തപുര| WEBDUNIA| Last Modified തിങ്കള്‍, 11 ജനുവരി 2010 (16:05 IST)
PRO
PRO
ഗ്രീസിലെ ഏഥന്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനിയായ ഒളിം‌പിക് എയറിന് കേരളത്തില്‍ നിന്ന് സോഫ്റ്റ്വയര്‍ നിര്‍മ്മിച്ചു നല്‍കി. ഒളിംപിക് എയറിന്റെ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ സോഫ്റ്റ്വയറാണ് കേരളത്തിലെ പ്രമുഖ ഐ ടി കമ്പനിയായ ഐ ബി എസ് നിര്‍മ്മിച്ച് നല്‍കിയത്.

റെക്കോര്‍ഡ് വേഗത്തിലാണ് ഇത്തരമൊരു സോഫ്റ്റ്വയര്‍ നിര്‍മ്മിച്ചെടുത്തതെന്ന് ഐ ബി എസ് വക്താവ് അറിയിച്ചു. യൂറോപ്പിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ഒളിം‌പിക് എയറിന് മുപ്പത്തിരണ്ടോളം വിമാനങ്ങള്‍ ഉണ്ട്. ഗ്രീസില്‍ മാത്രം 37 സര്‍വീസുകളുള്ള ഒളിം‌പിക് എയര്‍ ഇന്റര്‍നാഷണല്‍ തലത്തില്‍ 32 സര്‍വീസുകളും നടത്തുന്നുണ്ട്.

ഐകാര്‍ഗോ എന്ന് പേരിട്ടിരിക്കുന്ന ഉല്‍പ്പന്നം നാലു വര്‍ഷം മുമ്പ് ആറ് മുന്‍‌നിര വിമാന കമ്പനികളുമായി യോജിച്ചാണ് തുടങ്ങിയത്. നിലവില്‍ മിക്ക കാര്‍ഗോ കമ്പനികളും നൂതന സാങ്കേതിക സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതേത്തുടര്‍ന്നാണ് കേരളത്തിലെ സോഫ്റ്റ്വയര്‍ നിര്‍മ്മാണ കമ്പനിയായ ഐ ബി എസിന്റെ സേവനം തേടാന്‍ ഒളിം‌പിക് എയര്‍ തീരുമാനിച്ചത്.

ഐ ബി എസ് പുറത്തിറക്കിയ പുതിയ സാങ്കേതിക സംവിധാനം ഇരുപതോളം മുന്‍‌നിര കാര്‍ഗോ കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. നിപ്പണ്‍ എയര്‍വെയ്സ്, ഓസ്ട്രേലിയന്‍ എയര്‍ലെന്‍സ്, കിംഗ്ഫിഷര്‍ എയര്‍ലെന്‍സ്, നിപ്പണ്‍ കാര്‍ഗോ എയര്‍വെയ്സ് തുടങ്ങീ കമ്പനികളൊക്കെ ഐ ബി എസിന്റെ സാങ്കേതിക സേവനമാണ് ഉപയോഗിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :