ഫേസ്ബുക്കില്‍ ഉമര്‍ അല്‍ ബഷീര്‍ പല്ലിളിക്കുന്നു

ഖാര്‍തൌം| WEBDUNIA|
PRO
PRO
ഏകാധിപത്യ വാഴ്ച നടക്കുന്ന മൂന്ന് രാജ്യങ്ങളില്‍ നടന്ന സൈബര്‍ കലാപത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മറ്റ് നിരവധി രാഷ്ട്രങ്ങള്‍ തങ്ങളുടെ നിരീക്ഷണ സംവിധാനം ശക്തമാക്കിയിരിക്കുന്നു. ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ അതിശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. അയല്‍ രാഷ്ട്രങ്ങളില്‍ ജനകീയ വിപ്ലവം കത്തിപ്പടരുന്നത് 1989ലെ പട്ടാള വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

മൂന്ന് സ്വേഛാധിപത്യ രാഷ്ട്രങ്ങളില്‍ നടന്ന സൈബര്‍ കലാപത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മറ്റ് നിരവധി രാഷ്ട്രങ്ങള്‍ തങ്ങളുടെ നിരീക്ഷണ സംവിധാനം ശക്തമാക്കിയിരിക്കുന്നു. ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ അതിശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. അയല്‍ രാഷ്ട്രങ്ങളില്‍ ജനകീയ വിപ്ലവം കത്തിപ്പടരുന്നത് 1989ലെ പട്ടാള വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

സൈബര്‍ പ്രചാരണങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാനായി ഒരു യുവജന വിഭാഗത്തെ ഉമര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. “ഈജിപ്തിലും ടുണീസ്യയിലും നടന്നതുപോലൊരു വിപ്ലവത്തിന്റെ ആവശ്യം ഞങ്ങള്‍ക്കില്ല”- സര്‍ക്കാരിന്റെ സൈബര്‍ പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്ന അഹമ്മദ് വിദ്ദ എന്ന വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥി പറയുന്നു. ഒട്ടും ജനകീയരല്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഏതാനും ചിലര്‍ മാത്രമാണ് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നതെന്നും വിദ്ദ പറയുന്നു.

സര്‍ക്കാരിന്റെ പരിപാടി വളരെ ഫലപ്രദമാണെന്നു തന്നെയാണ് കാണുന്നത്. പ്രക്ഷോഭം ശക്തമായപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ച ഈജിപ്ഷ്യന്‍ വിഡ്ഢിത്തം ഏതായാലും സുഡാനില്‍ ആവര്‍ത്തിക്കാന്‍ പോകുന്നില്ല. മാത്രവുമല്ല ഇന്റര്‍നെറ്റിന് എന്തെല്ലാം ചെയ്യുവാന്‍ കഴിയുമെന്ന് ബോധ്യം വന്ന വരുംകാല സ്വേച്ഛാധിപതികള്‍ ഇനി ആദ്യം പിടിച്ചടക്കുക സൈബര്‍ ലോകം തന്നെയായിരിക്കും. ഇന്ത്യയില്‍ സ്വേച്ഛാഭരണം നടത്തുന്ന തിരഞ്ഞെടുക്കപ്പെട്ട മന്മോഹന്‍ സര്‍ക്കാര്‍ ബ്ലോഗുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും നിയന്ത്രിക്കാന്‍ ചട്ടം കൊണ്ടുവരാന്‍ ഒരുങ്ങുന്നത് ഈയിടെയാണ് വാര്‍ത്തയായത്.

സുഡാനിലെ സര്‍ക്കാര്‍ അനുകൂല യുവാക്കള്‍ ഫേസ്ബുക്കില്‍ ഏതാണ്ട് പത്തോളം ഗ്രൂപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. “എന്‍ സി പിക്കാരനാണെന്നതില്‍ ഞാ‍ന്‍ അഭിമാനിക്കുന്നു” എന്നാണ് ഒരു ഗ്രൂപ്പിന്റെ പേര്‍. മറ്റൊന്ന് “സുഡാനില്‍ കലാപത്തെ എതിര്‍ക്കുക” എന്നാവശ്യപ്പെടുന്നു. സ്വേച്ഛാധിപതി ഉമറിന്റെ പാര്‍ട്ടിയാണ് നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി. സര്‍ക്കാരനുകൂലികള്‍ക്ക് 17000 പേരുടെ പിന്തുണ സൈബര്‍ ലോകത്തുണ്ടെന്ന് അവകാശവാദമുണ്ട്.

ശഹാറ ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തിലാണ് സൈബര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്വേച്ഛാധിപതി ഉമര്‍ ഹസന്‍ അല്‍ ബഷീര്‍ ചിരിച്ചു നില്‍ക്കുന്ന ചിത്രത്തോടെയാണ് പേജുകള്‍ ആരംഭിക്കുന്നത്. അപൂര്‍വ്വമായി മാത്രമാണ് ഉമര്‍ ചിരിക്കാറുള്ളത്. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം ഒന്ന് ചിറി കോട്ടും. ചിരിച്ചാല്‍ ഉമറിനെ കാണാന്‍ മഹാ വൃത്തികേടാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :