ഫേസ്ബുക്ക് കള്ളനെ പിടിക്കും!

ഹൂസ്റ്റണ്‍| WEBDUNIA|
PRO
ഫേസ്ബുക്ക് കള്ളനെ പിടിക്കുമോ? പഴയകൂട്ടുകാരെയും പരിചയക്കാരെയും തെരഞ്ഞ് പിടിച്ച് സൌഹൃദ കണ്ണികളില്‍ വിളക്കിച്ചേര്‍ക്കാന്‍ മാത്രമല്ല മോഷ്ടാവിനെ പിടികൂടാനും ഫേസ്ബുക്ക് സഹായിക്കുമെന്നാണ് വെള്ളിയാഴ്ച യുഎസില്‍ നടന്ന ഒരു സംഭവം സൂചിപ്പിക്കുന്നത്!

മസാച്ചുസെറ്റ്‌സിന് അടുത്തുള്ള ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് പണം അടിച്ചുമാറ്റിയ ഒരു കള്ളനയാണ് ഫേസ്ബുക്ക് സഹായത്തോടെ കുടുക്കിയത്. സ്വാന്‍സീ മാളിലെ ‘റീജിയണല്‍ സിനിമാസില്‍’ നിന്ന് മോഷണം നടത്തിയ ഡാനിയല്‍ ബോയസ് എന്ന ഇരുപത്തിയഞ്ചുകാരനാണ് ഫേസ്ബുക്ക് വിരിച്ച വലയില്‍ കുടുങ്ങിയത്.

വെള്ളിയാഴ്ച രാവിലെ കൌണ്ടറില്‍ ആളില്ലായിരുന്ന സമയത്താണ് ബോയസ് പണം മോഷ്ടിച്ചത്. എന്നാല്‍, സുരക്ഷാ ക്യാമറകള്‍ ഈ രംഗം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. മാളിലെ ക്ലര്‍ക്ക് ക്യാമറ ചിത്രങ്ങളും ബോയസിന്റെ ഫേസ്ബുക്കിലെ ചിത്രങ്ങളുമായി ഒത്തുനോക്കി ആളെ തിരിച്ചറിഞ്ഞതോടെ പൊലീസിന്റെ തലവേദന അവസാനിക്കുകയായിരുന്നു.

എന്തായാലും, ഫേസ്ബുക്ക് നല്‍കിയ പ്രഹരം മൂലം ബോയസിന് രണ്ടര വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടിവരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :