പരിസ്ഥിതിക്കിണങ്ങിയ ലാപുമായി സോണി

ലണ്ടന്‍| WEBDUNIA|
PRO
PRO
ഇലക്‍ട്രോണിക്സ് നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ സോണി പുതിയ നോട്ട് ബുക്ക് കമ്പ്യൂട്ടര്‍ പുറത്തിറക്കുന്നു. പരിസ്ഥിതിക്കിണങ്ങിയ രീതിയിലുള്ള മിനി ലാപ്‌ടോപാണ് പുറത്തിറക്കുന്നത്.

വയോ ഡബ്ലിയും സീരീസില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന നോട്ട് ബുക്കിന്റെ 20 ശതമാനം ഭാഗങ്ങള്‍ വീണ്ടും റി സൈക്കിള്‍ ചെയ്ത് ഉപയോഗിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ‘സ്റ്റൈലിസ് റിയൂസബിള്‍’ മിനി ലാപ്ടോപ്പിലെ ഡിസ്കുകളും പ്ലാസ്റ്റിക് ഭാഗങ്ങളും ഒരിക്കല്‍ കൂടി ഉപയോഗപ്പെടുത്തുന്നതിലൂടെ ഇ-വേഴ്സ്റ്റ് തടയാനാകും.

പ്രകൃതിക്ക് ഇണങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഡബ്ലിയു സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സോണി പ്രസിഡന്റ് സ്റ്റാന്‍ ഗ്ലാസ്ഗോ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനി ലക്‍ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‍ട്രോണിക്സ് ഷോ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പവര്‍ ഉപയോഗത്തില്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കുന്ന മിനി ലാപ്, മറ്റു ഡബ്ലിയു സീരീസ് ഉല്‍പ്പന്നങ്ങള്‍ അന്തരീക്ഷത്തിന് ഭീഷണി സൃഷ്ടിക്കുന്ന വാതകങ്ങളൊന്നും പുറംതള്ളുന്നില്ലെന്നതും ശ്രദ്ധേയമാണ്. എച്ച് ഡി സാങ്കേതികത ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ നോട്ട് ബുക്കിന് 10.1 ഇഞ്ച് സ്ക്രീനുണ്ടായിരിക്കും. 250 ജി ബി ഹാര്‍ഡ് ഡ്രൈവ് സേവനം ലഭ്യമായ പുതിയ മിനി ലാപിന് 450 അമേരിക്കന്‍ ഡോളര്‍ വിലനല്‍കേണ്ടി വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :