ഓണ്‍ലൈന്‍ ദ്വീപിന് 26,500 ഡോളര്‍?

ബര്‍ലിംഗ്‌ഹാം| WEBDUNIA|
PRO
PRO
വിര്‍ച്വല്‍ ലോകത്തെ ഏറ്റവും വിലകൂടിയ വസ്തു ഏതാണ്? ചെറു വീഡിയോ ഗെയിമുകള്‍ക്കും ഗ്രാഫിക്സ് റൂമുകള്‍ക്കും കേവലം അഞ്ചോ പത്തോ ഡോളര്‍ നല്‍കിയാല്‍ മാതിയാകും. എന്നാല്‍, 26,500 ഡോളര്‍ വിലവരുന്ന ഓണ്‍ലൈന്‍ മരതകദ്വീപിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നുണ്ടോ? എങ്കില്‍ വിര്‍ച്വല്‍ ലോകത്ത് ഇത്തരമൊരു ദ്വീപും തയ്യാറായിട്ടുണ്ട്. സിഡ്നിയിലെ ഇരുപത്തേഴുകാരനായ ഒരു വിദ്യാര്‍ഥിയുടെ കൈവശമാണ് ഇത്രയും വിലകൂടിയ ഓണ്‍ലൈന്‍ ദ്വീപുള്ളത്. വിര്‍ച്വല്‍ ലോകത്തെ ഏറ്റവും വിലകൂടിയ ഉല്‍പ്പന്നമെന്ന നിലയ്ക്ക് ഈ മരതദ്വീപ് ഗിന്നസ്ബുക്ക് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയിട്ടുണ്ട്.

ഡേവിഡ് സ്റ്റോറി, ഡെത്തിഫിയര്‍ എന്ന പേരിലാണ് അമേത്ര ട്രഷര്‍ ഐലന്‍ഡ് വിര്‍ച്വല്‍ ഉല്‍പ്പനം വാങ്ങിയത്. എന്‍‌ത്രോപിയയില്‍ നിന്ന് വാങ്ങിയ ഈ വിര്‍ച്വല്‍ ദ്വീപ് ഒരു ഗെയിം കൂടിയാണ്. ദ്വീപിലെ ടാക്സ് പിരിക്കുന്നതാണ് ഗെയിം. ഏറ്റവും കൂടുതല്‍ ടാക്സ് പിരിക്കുന്ന വ്യക്തികള്‍ കളിയില്‍ വിജയിക്കും. ദ്വീപിലെ ടാക്സ് പിരിക്കുന്ന ഈ ഗെയിം ഉപയോഗിച്ച് വര്‍ഷം ചുരുങ്ങിയത് പതിനായിരം ഡോളറെങ്കിലും വരുമാനം ലഭിക്കുന്നുണ്ടെന്ന് സ്റ്റോറി അറിയിച്ചു.

യഥാര്‍ത്ഥ ദ്വീപിന് സമാനമായ പ്രകൃതിഭംഗിയും ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്ന അമേത്ര ട്രഷര്‍ ഐലന്‍ഡില്‍ ദിവസവും വിവിധ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. വിര്‍ച്വല്‍ ലോകത്തെ വീഡിയോ ഗെയിമുകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഓണ്‍ലൈന്‍ ലോകത്തെ നിരവധി പേരുമായി ഒരേ സമയം കളിക്കാന്‍ സാധിക്കുന്നതിനാല്‍ തന്നെ ജനപ്രിയവുമാണ്.

വിര്‍ച്വല്‍ ലോകത്തെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതും വില്‍ക്കുന്നതും സ്ഥിരമായിരിക്കുകയാണ്. വീഡിയോ ഗെയിം, വിര്‍ച്വല്‍ സ്ഥലങ്ങള്‍, വീടുകള്‍, ചിത്രങ്ങള്‍, സേവനങ്ങള്‍ എല്ലാം വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. അമേരിക്കയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട് പ്രകാരം വിര്‍ച്വല്‍ ലോകത്തെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഈ വര്‍ഷം 1.6 ബില്യന്‍ ഡോളര്‍ കഴിഞ്ഞെന്നാണ് കണക്ക്. 2009 വര്‍ഷത്തില്‍ ഇത് ഒരു ബില്യന്‍ ഡോളര്‍ മാത്രമായിരുന്നു. ചൈന, കൊറിയ തുടങ്ങി രാജ്യങ്ങളിലൊക്കെ വിര്‍ച്വല്‍ ലോകത്തിന് വന്‍ പ്രാധാന്യമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :