വിര്‍ച്വല്‍ മൊബൈലുകള്‍ക്ക് ഇന്ത്യയിലേക്ക്

മുംബൈ| WEBDUNIA|
മൊബൈല്‍ വിര്‍ച്വല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ക്ക്( എം വി എന്‍ ഒ)‌ ഇന്ത്യയില്‍ സ്വന്തമായി സേവനം തുടങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റോടു കൂടി ഇത് നിലവില്‍ വരും. നിലവില്‍ ഇത്തരം വിര്‍ച്വല്‍ മൊബൈല്‍ കമ്പനികള്‍ ഇന്ത്യയിലെ മറ്റു മൊബൈല്‍ കമ്പനികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

ഇത്തരം മൊബൈല്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തുന്നതോടെ ടെലികോം വിപണിയില്‍ മത്സരം ശക്തമാകുമെന്നാണ് കരുതുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെലികോം സേവനം ലഭിച്ചു തുടങ്ങും.

ട്രായിയുടെ നിര്‍ദ്ദേശപ്രകാരം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് വിര്‍ച്വല്‍ മൊബൈല്‍ സേവനം അനുവദിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ടെലികോം അടിസ്ഥാന സൌകര്യങ്ങള്‍ കഴിവതും ജനങ്ങളിലെത്തിക്കുക എന്ന ലക്‍ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്നും ട്രായ് അറിയിച്ചു.

വിര്‍ജിന്‍ മൊബൈല്‍ കമ്പനിയെയാണ് ഇന്ത്യന്‍ ടെലികോം വകുപ്പിന്‍റെ പുതിയ തീരുമാനം സഹായിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ വിര്‍ജിന്‍ മൊബൈലിന് ഉപഭോക്താക്കള്‍ക്ക് നേരിട്ട് സേവനം നല്‍കാനാകും.

നിലവില്‍ ടാറ്റാ ടെലിസര്‍വീസസുമായി ചേര്‍ന്നാണ് വിര്‍ജിന്‍ മൊബൈല്‍ പ്രവര്‍ത്തിക്കുന്നത്. ട്രായിയുടെ കണക്കുകള്‍ പ്രകാ‍രം ഇന്ത്യയില്‍ ആകെ 362 ദശലക്ഷം മൊബൈല്‍ വരിക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :