ഓണ്‍ലൈനിലും ഐപിഎല്‍ ഹിറ്റ് തന്നെ

മുംബൈ| WEBDUNIA| Last Modified ബുധന്‍, 14 ഏപ്രില്‍ 2010 (14:06 IST)
ഐ പി എല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓണ്‍ലൈനിലും വന്‍ ജനപ്രിയമാണെന്ന് നെറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നു. ഐ പി എല്‍ മത്സരങ്ങള്‍ യൂട്യൂബില്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളും ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡിയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് മത്സരങ്ങള്‍ ഓണ്‍ലൈനിലും തത്സമയം പ്രക്ഷേപണം ചെയ്യുന്നത്.

ഐ പി എല്‍ പ്രക്ഷേപണത്തിലൂടെ ഓണ്‍ലൈന്‍ പരസ്യവരുമാനം വര്‍ധിച്ചതായി ഗൂഗിള്‍ അറിയിച്ചു. പ്രേക്ഷകരുടെ എണ്ണം ദിവസവും വര്‍ധിച്ചുവരികയാണ്. ഇതിനാല്‍ തന്നെ മികച്ച സ്ട്രീമിംഗ് സേവനം ലഭ്യമല്ലെന്നും പരാതിയുണ്ട്. വരും ഐ പി എല്‍ മത്സരങ്ങളും പ്രക്ഷേപണം ചെയ്യാനുള്ള കരാറും ഗൂഗിള്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

യൂട്യൂബിലെ ഐ പി എല്‍ ചാനല്‍ ഇതുവരെ 37 ദശലക്ഷം പേര്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞു. ഇതിനെല്ലാം പുറമെ 20 ദശലക്ഷം പേര്‍ ഐ പി എല്ലിന്റെ വിവിധ വീഡിയോകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇരുന്നൂറ് രാജ്യങ്ങളിലെ ക്രിക്കറ്റ് പ്രേമികളെ ലക്‍ഷ്യമിട്ടാണ് യൂട്യൂബ് ഐ പി എല്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :