ഇന്ത്യയില്‍ കളിക്കാന്‍ പേടിയില്ലെന്ന് ലീ

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഐ പി എല്ലില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ മുംബൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യയില്‍ കളിക്കാന്‍ തനിക്ക് പേടിയില്ലെന്ന് ഓസീസ് ഫാസ്റ്റ് ബൌളര്‍ ബ്രെറ്റ് ലീ. ഇന്ത്യയിലേക്ക് വരുന്നതിനെ അഭിമാനമായാണ് കാണുന്നതെന്നും ഇന്ത്യ തന്‍റെ രണ്ടാം വീടാണെന്നും ലീ പറഞ്ഞു.

ഇന്ത്യയില്‍ ലഭിക്കുന്ന സ്വീകരണത്തില്‍ എനിക്ക് സംതൃപ്തിയുണ്ട്. ഇന്ത്യയിലെ സുരക്ഷയെക്കുറിച്ച് ഓസീസ് താരങ്ങള്‍ക്ക് സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കളിക്കാര്‍ക്കുള്ള സുരക്ഷ ഉറപ്പാക്കുക എന്നത് അധികൃതരുടെ ചുമതലയാണെന്നും ലീ പറഞ്ഞു. ഐ പി എല്ലില്‍ പഞ്ചാബ് കിംഗ്സിന്‍റെ താരമാണ് ബ്രെറ്റ് ലീ. പരുക്കുമൂലം ഏറെ നാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ലീ മാര്‍ച്ചില്‍ തുടങ്ങുന്ന ഐ പി എല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നവര്‍ തന്നെയാണെന്നും ലീ പറഞ്ഞു. ഇന്ത്യ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞാല്‍ അത് കഠിനമാവും. കഴിഞ്ഞ കുറച്ച് മാസങ്ങളായി മഹേന്ദ്ര സിംഗ് ധോണിയുടെ കീഴില്‍ ഇന്ത്യ മികച്ച രീതിയിലാണ് കളിക്കുന്നതെന്ന്. അതിനാല്‍ തന്നെ ഒന്നാം സ്ഥാനം ഇന്ത്യ അര്‍ഹിക്കുന്നതാണെന്നും ലീ വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് നേരെ ഓസ്ട്രേലിയയിലുണ്ടായ വംശീയ ആക്രമണങ്ങളെ തുടര്‍ന്നാണ് ഓസീസ് താരങ്ങളെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണി മുഴക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :