ഇന്ത്യയിലെ രാഷ്ടീയ പാർട്ടികൾ വാട്ട്സ്‌ആപ്പിനെ ദുരുപയോഗം ചെയ്യുന്നു, തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടികൾക്ക് മുന്നറിയിപ്പുമായി വാട്ട്സ്‌ആപ്പ്

Last Modified വെള്ളി, 8 ഫെബ്രുവരി 2019 (19:51 IST)
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി വട്ട്സ്‌ആപ്പ് രംഗത്ത്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ വാട്ട്സ് ആപ്പ് ദുരുപയോഗം ചെയ്യുകയാണെന്ന് വാട്ട്സ്‌ആപ്പ് കമ്മൂണിക്കേഷൻ മേധാവി കാൾ വൂഗ് വ്യക്തമാക്കി.

വ്യാജ വാർത്തകൽ പ്രചരിപ്പിക്കുന്നതിനും പ്രൊപ്പഗാണ്ഡകൾ നടപ്പിലാക്കുന്നതിനും വാട്ട്സ്‌ആപ്പ് ഉപയോഗിച്ചാൽ അത്തരം അകുണ്ടുകൾ ഡീ ആകിടിവേറ്റ് ചെയ്യുമെന്ന് ഇന്ത്യയിലെ രഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകിയതായും കാൾ വൂഗ് പറഞ്ഞു.

കർണാടക തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി വാട്ട്സ്‌ആപ്പ് ഉപയോഗിച്ചതായി വെളിപ്പെടുത്തിക്കൊണ്ടായിരുന്നു കാൾ വൂഗ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിന് ഉപയോഗിക്കേണ്ട പ്ലാറ്റ്ഫോമല്ല വാട്ട്സാപ്പ്.തെറ്റായ പ്രചരണങ്ങൾ നടത്തുന്ന 20 ലക്ഷത്തോളം അക്കൌണ്ടുകൾ ഓരോ മാസം നിർജീവമാക്കുന്നുണ്ടെന്നും കാൾ വൂഗ് വ്യക്തമാക്കി. ഇന്ത്യയിൽ 200 മില്യൺ ഉപയോക്താക്കളാണ് ഇന്ത്യയിൽ വാട്ട്സ്‌ആപ്പിനുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :