രാഷ്ട്രീയ കൊലപാതങ്ങളിൽ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകില്ലെന്ന് പ്രഖ്യാപിച്ചത് സർക്കാർ, കുഞ്ഞനന്തന് പുറത്തുകഴിയാൻ അവസരം ഒരുക്കുന്നതും സർക്കാർ !

Last Updated: വെള്ളി, 8 ഫെബ്രുവരി 2019 (16:13 IST)
തടവ് പുള്ളികളുടെ ശിക്ഷാ ഇളവിനുള്ള മാനദണ്ഡങ്ങൾ മാറ്റിയെഴുതി മാതൃകയായ സർക്കരാണ് ഇത്. രഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പടെ പ്രതികളായി ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് ശിക്ഷയിൽ ഒരു ഇളവും നൽകില്ലെന്നും പ്രഖ്യാപനം ഉണ്ടായി. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാബിശ്വാസ് ഇതുസംബന്ധിച്ച് പുതിയ ഉത്തരവും പുറത്തിറക്കി.

എന്നാൽ ഈ ഉത്തരവ് ഇറക്കിയിട്ടേയില്ലാ എന്ന മട്ടിലാണ് സംസ്ഥാന സർക്കാരിന്റെ പെരുമാറ്റം എന്ന് മാത്രം. രാഷ്ട്രീയ തടവുകാർക്ക് ഒരു തരത്തിലുള്ള ശിക്ഷ ഇളവും പുതിയ നിയമപ്രകാരം നൽകാനാകില്ല. പക്ഷേ ടി പി വധക്കേസിൽ പ്രതിയായ പി കെ കുഞ്ഞന്തന് ജയിലിന് പുറത്ത് ജീവിക്കൻ അവസരം ഒരുക്കുന്നതിൽ സർക്കാരിന് ഒരു ഉത്തരവും പ്രശ്നമേയല്ല.

ടി പി വധക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട കുഞ്ഞനന്തന് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നിരന്തരം പരോളുകൾ ലഭിച്ചുകൊണ്ടിരിന്നു. ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്നും ചികിത്സക്കായി ശിക്ഷ തടഞ്ഞുവക്കണമെന്നും കാട്ടി പരോളിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

സംസ്ഥാന സർക്കാരും പരോളിനെ അനുകൂലിച്ചു. കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും. ചികിത്സ നൽകണമെന്നുമായിരുന്നു. സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. കുഞ്ഞനതൻ നിരന്തരം പുറത്താണ് ജീവിക്കുന്നത് എന്ന് മനസിലാക്കിയ കോടതി പരോളിനെ ചോദ്യം ചെയ്ത് രംഗത്തെത്തി.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ ജെയിലിന് പുറത്താണ് അധികവും ജീവിക്കുന്നത് എന്ന് കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കിയിരുന്നു. കുഞ്ഞനന്തന് എന്ത് ആരോഗ്യ പ്രശ്നമാണുള്ളത് എന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസ് ഇന്ന് വീണ്ടും പരിഗണിച്ച കോടതി കുഞ്ഞനന്തന് ചികിത്സ മെഡിക്കൽ കോളേജിജിൽ നൽകിയാൽ പോരേ എന്നും എന്തിന് പുറത്തുപോകണം എന്ന് ചോദ്യം ഉന്നയിച്ചു. എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാർ മെഡിക്കൽ കോളേജുകൾ ഉളപ്പോൽ തടവുപുള്ളികളെ എന്തിന് പുറത്തുവിട്ട് ചികിത്സിക്കണം. രാഷ്ട്രീയ കുറ്റവളികൾക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചവർക്കും ശിക്ഷയിൽ ഇളവ് നൽകാൻ പുതിയ ഉത്തരവ് പ്രകാരം ആകില്ല.

എന്നാ‍ൽ ചികിത്സയുടെ പേരിലാകുമ്പോൾ ഇതിനെ ആർക്കും എതിർക്കാൻ കഴിയില്ലല്ലോ. ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിൽ ജയിലിൽ കഴിയുന്ന പ്രതികൾ സുഖ സൌകര്യങ്ങൾ അനുഭവിക്കുന്നതായി വിവാദങ്ങൾ ഉയർന്നിരുന്നു. കണ്ണൂർ ജയിലാണ് ഇത്തരം വിവാദങ്ങളിൽ ഏറെയും പെട്ടിട്ടുള്ളത്. ഇത്തരം പ്രവണതകൾക്ക് പുതിയ ഉത്തരവ് പ്രകാരം അറുതി വരും എന്നാണ് കരുതിയിരുന്നത് എങ്കിലും സർക്കാർ ഇപ്പോഴും കുറ്റവാളികളെ സഹായിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :