ഈ രീതി പിന്തുടരൂ... വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും മൊബൈല്‍ നമ്പര്‍ മറയ്ക്കാം !

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?

സജിത്ത്| Last Modified ശനി, 18 മാര്‍ച്ച് 2017 (12:55 IST)
വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാകുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആ ഗ്രൂപ്പില്‍ നിന്ന് മറയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഗ്രൂപ്പ് ചാറ്റിങ് നടത്തുന്ന വേളയില്‍ ആ ഗ്രൂപ്പിലെ പലരേയും നമുക്ക് അറിയണമെന്നില്ല. ഈ അവസരങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറച്ച് വച്ച് ഗ്രൂപ്പുകളില്‍ ചാറ്റിങ് നടത്തുന്നതും മെസേജ് ചെയ്യുന്നതുമായിരിക്കും നല്ലത്.
അതിനായി എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

ആദ്യമായി മൊബൈലില്‍ വാട്ട്‌സാപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുന്ന വേളയില്‍ മൊബൈല്‍ ഫ്‌ളൈറ്റ് മോഡിലിടുക. തുടര്‍ന്ന് ' Verify through SMS' എന്നു കാണുന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം നിങ്ങളുടെ ഇമെയില്‍ ഐഡി എന്‍ടര്‍ ചെയ്ത് send എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് Cancel എന്നതില്‍ ക്ലിക്ക് ചെയ്യുക. അതോടെ എല്ലാ പ്രവര്‍ത്തനങ്ങളും നിലക്കും. തുടര്‍ന്ന് നിങ്ങളുടെ മെസേജ് സ്പൂഫ് ചെയ്യുന്നതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്ത് സ്പൂഫ് ടെക്സ്റ്റ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
ഇനി ഔട്ട്‌ബോക്‌സില്‍ പോയി സ്പൂഫ് ആപിന്റെ എല്ലാ വിശദാംശങ്ങളും കോപി ചെയ്ത് സ്പൂഫ് ചെയ്ത സ്ഥിരീകരണമായി അയയ്ക്കുക.

താഴെ കാണുന്ന രീതിയില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. To: +447900347295 From: +(Country code)(mobile number). കുറച്ച് സമയങ്ങള്‍ക്ക് ശേഷം സ്പൂഫ് ചെയ്ത നമ്പറിലേക്ക് മെസേജുകള്‍ വരുന്നതായിരിക്കും. ഗ്രൂപ്പ് ചാറ്റുകളിലും നിങ്ങളുടെ ശരിയായ നമ്പര്‍ വരുന്നതിന് പകരം ഈ നമ്പര്‍ ആയിരിക്കും പ്രത്യക്ഷപ്പെടുക. തുടര്‍ന്ന് Message: Enter you email id



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :