സജിത്ത്|
Last Modified ബുധന്‍, 8 മാര്‍ച്ച് 2017 (16:48 IST)
ജിയോയുമായി മത്സരിക്കാന്‍ എല്ലാ ടെലികോം കമ്പനികളും അനേകം ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. പല തരത്തിലുള്ള ആകര്‍ഷകമായ ഓഫറുകളാണ് നിത്യേന ഓരോ കമ്പനികളും അവതരിപ്പിക്കുന്നത്. ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ എയര്‍ടെലാണ് ഒരു പടി മുന്നിലുള്ളത്. ഇപ്പോള്‍ വീണ്ടുമൊരു തകര്‍പ്പന്‍ ഓഫറുമായാണ് എയര്‍ടെല്‍ രംഗത്തെത്തിയിരിക്കുന്നത്.
പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചാണ് ഇപ്പോള്‍ എയര്‍ടെല്‍ രംഗത്തെത്തിയിരിക്കുന്നത്. ഹോളി ഓഫര്‍ എന്ന പേരില്‍ 150 രൂപയുടെ ഓഫറാണ് അവര്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 150 രൂപയുടെ റീച്ചാര്‍ജില്‍ ദിനം പ്രതി ഒരു ജിബി 3ജി/4ജി ഡാറ്റയാണ് ലഭ്യമാകുക. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. 500എംബി
ഡാറ്റ പകല്‍ സമയവും 500എംബി രാത്രിയിലുമായാണ് ലഭിക്കുന്നത്.