ഇനിമുതൽ വാട്‌സ്‌ആപ്പിനും ഫേസ്‌ബുക്കിനും നികുതി

ഉഗാണ്ട, വെള്ളി, 1 ജൂണ്‍ 2018 (15:48 IST)

സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിൽ ഗോസിപ്പുകൾ വർദ്ധിക്കുന്നു എന്ന കാരണത്താൽ ഉഗാണ്ട സർക്കാർ ഫേസ്‌ബുക്ക്, വാട്‌സ്‌‌ആപ്പ്, ട്വിറ്റർ, വൈബർ തുടങ്ങിയവയ്‌ക്ക് നികുതി ഏർപ്പെടുത്തി. ദിവസേനയുള്ള ഉപയോഗത്തിനാണ് സർക്കാർ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
 
സോഷ്യൽ മീഡിയ ഗോസിപ്പുകളെ പിന്തുണയ്‌ക്കുന്നു എന്ന കാരണത്താൽ പ്രസിഡന്റ് യൊവേരി മുസവേനിയാണ് ഈ ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. ഇത് സംബന്ധിച്ചുള്ള നിയമം പാർലമെന്റിൽ പാസാക്കുകയും ജൂലൈ ഒന്ന് മുതൽ നിലവിൽ വരികയും ചെയ്യും. 
 
ഇത്തരത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ജനങ്ങൾ ദിനംപ്രതി 200 ഷില്ലിംഗ് (0.5 ഡോളർ) നികുതി അടയ്‌ക്കണം. എന്നാൽ നികുതി ഈടാക്കൽ എങ്ങനെയാണ് പ്രാവർത്തികമാക്കുക എന്ന് വ്യക്തമല്ല. ഇതിനെതിരെ വിദഗ്‌‌ധരും ഇന്റർനെറ്റ് സേവന ദാതാക്കളും നിലവിൽ വന്നുകഴിഞ്ഞു. മൊബൈൽ സിം കാർഡുകൾ ശരിയായ രീതിയിൽ രജി‌സ്‌റ്റർ ചെയ്യാൻ പാടുപെടുന്ന നാട്ടിലാണ് പുതിയ മാറ്റവുമായി ഗവൺമെന്റുതന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
 
രാജ്യത്തെ 23.6 മില്യൺ മൊബൈൽ ഫോൺ ഉപയോക്താക്കളിൽ 17 മില്യൺ ആൾക്കാർ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകളെ എങ്ങനെ കണ്ടെത്തുമെന്നുള്ള ചോദ്യവും ശക്തമാണ്. ഇതിനകം യൊവേരി മുസവേനി ധനകാര്യ മന്ത്രിയായ മാട്ടിയ കസെയ്‌ജയ്‌ക്ക് ഇതിനെക്കുറിച്ച് എഴുതിയിരുന്നെങ്കിലും അതിന് ഫലം കണ്ടിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സോഷ്യൽ മീഡിയ വാട്‌സ്ആപ്പ് ഫേസ്‌ബുക്ക് ട്വിറ്റർ ടാക്‌സ് സോഷ്യൽ മീഡിയ നികുതി സോഷ്യൽ മീഡിയ ടാക്‌സ് ഉഗാണ്ട സർക്കർ Whatsapp Facebook Gossips Uganda Social Media Social Media Tax

ഐ.ടി

news

യൂറോപ്യൻ വിപണി കീഴടക്കാൻ ജിയോ; വടക്കൻ യൂറോപ്പിലെ എസ്‌റ്റോണിയയിൽ ആദ്യ പരീക്ഷണം

റിലയൻസ് ജിയോ നെറ്റ്‌വർക്ക് യൂറോപ്പിലും മിഡിൽ ഈസ്‌റ്റിലേക്കും വ്യാപിപ്പിക്കാൻ ...

news

ഐഫോൺ X ഒന്നാമത് തൊട്ടുപിന്നാലെ 8 പ്ലസും റെഡ്‌മി 5എയും

രാജ്യാന്തര മൊത്ത വിൽപ്പനയിൽ ആപ്പിളിന്റെ ഐഫോൺ X ഒന്നാമതെത്തി. ഐഫോൺ X ഇറങ്ങിയ അന്നുമുതൽ ഏറെ ...

news

വൺപ്ലസ് 6; വില 34,999 മുതല്‍ 44,999 രൂപ വരെ

രാജ്യാന്തര വിപണികളിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വൺ പ്ലസ് 6 ഇന്ത്യയിലെത്തി. ഇതിനൊപ്പം ...

news

സെൽഫി പ്രേമികൾക്ക് ആശ്വാസകരമായി ഷവോമിയുടെ എസ്‌ 2 പുറത്തിറക്കി

ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്‌മാർട്‌ഫോൺ റെഡ്‌മി എസ്‌ 2 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ...

Widgets Magazine