‘കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാൽ ഇതാകും അവസ്ഥ, നീ അനുഭവിക്കണം’ - നീനുവിന് നേരെ കടുത്ത ആക്ഷേപം

ചൊവ്വ, 29 മെയ് 2018 (12:17 IST)

പ്രണയ വിവാഹത്തെ തുടർന്ന് യുവാവിനെ ഭാര്യാ വീട്ടുകാർ കൊലപ്പെടുത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയകളിൽ കടുത്ത ആക്ഷേപം. കൊല്ലപ്പെട്ട പി ജോസഫിന്റെ ഭാര്യ നീനുവിന് നേരെയാണ് ചില ജാതിവെറിയന്മാർ കടുത്ത ആക്ഷേപം അഴിച്ചു വിട്ടിരിക്കുന്നത്. 
 
ഭര്‍ത്താവ് നഷ്ടപ്പെട്ട വിഷമത്തില്‍ കനത്ത ദു:ഖഭാരത്തില്‍ നീനു നല്‍കിയിരിക്കുന്ന അഭിമുഖത്തിന് തൊട്ടു താഴെയാണ് ജാതീയമായും അല്ലാതെയും നീനുവിനെ ആക്ഷേപിച്ചിരിക്കുന്നത്. മുഴുവൻ തെറിവിളികളും ആക്ഷേപവുമാണ്. 
 
കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാല്‍ ഇതാകും അവസ്ഥ. നീ അനുഭവിക്കണം' എന്നാണ് ഒരു കമന്റ്. മറ്റൊന്ന് 'കാമസുഖത്തിന് വേണ്ടി അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചവളല്ലേ നീ' എന്നു പറഞ്ഞിരിക്കുന്നു. വര്‍ഗ്ഗീയമായ അധിക്ഷേപങ്ങളും ഉണ്ട്. 'കണ്ട ചെറ്റകളുടെ കൂടെ പോയത് കൊണ്ടല്ലേ' എന്ന കമന്റും ഉണ്ട്. 
 
കെവിന്റെ മരണശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേര് നീനുവിന്റേതായിരുന്നു. ശനിയാഴ്ച ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് അറിഞ്ഞു കൊണ്ടു പരാതി നല്‍കാനെത്തിയ നീനുവിനോട് നീതിപൂര്‍വ്വമുള്ള പ്രതികരണമായിരുന്നില്ല പോലീസ് നടത്തിയത്. ജാതി വെറിയന്മാർ മാത്രമല്ല, ഇപ്പോഴും ഇത്തരം കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നവരാണല്ലൊ ഇക്കൂട്ടരെന്ന് ഓർക്കുമ്പോഴാണ് അവിശ്വസനീയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെവിന്‍ വധം: നീനുവിന്റെ മാതാപിക്കളും പ്രതികള്‍, മുഖ്യസൂത്രധാരന്‍ സഹോദരന്‍ - 14 പേർക്കെതിരേ കേസെന്ന് ഐജി

പ്രണയ വിവാഹത്തിന്റെ പേരിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ ...

news

‘നീനുവിനെ ആർക്കും വിട്ട് കൊടുക്കില്ല’ - കെവിന്റെ പിതാവ്

പ്രണയ വിവാഹത്തെ തുടർന്ന് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ ഭാര്യാ ...

news

"പ്രശാന്തസുന്ദരമായ കണിമംഗലം കോവിലകം, അവിടെ ജഗന്നാഥ തമ്പുരാൻ, അതാ കോവിലകത്ത് തീവ്രവാദി ആക്രമണം"- മേജർരവിക്ക് ട്രോളുകളുടെ പൂരം

"മോഹൻലാലുമായി അടുത്ത വർഷം ഒരു സിനിമ ചെയ്യും, ആറാം തമ്പുരാന്‍ പോലെയൊരു നാടന്‍ ചിത്രം, ...

news

കെവിന്റെ കൊലപാതകം: നീനുവിന്റെ മാതാപിതാക്കൾക്കും പങ്കെന്ന് മൊഴി

പ്രണയ വിവാഹത്തിന്റെ പേരിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ ...

Widgets Magazine