ടിനി ടോമിനെ ഞെട്ടിച്ച് മോഹൻലാൽ- വീഡിയോ കാണാം

മോഹൻലാൽ ഇത്ര സിമ്പിൾ?

അപർണ| Last Modified വെള്ളി, 25 മെയ് 2018 (08:13 IST)
രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് ടിനി ടോം. സിനിമാ ചിത്രീകരണത്തിന്റെ തിരക്കായതിനാൽ ടിവി പരിപാടിയിൽ നിന്ന് തൽക്കാലം ഇടവേള എടുത്തിരിക്കുകയാണ് താരം. ഇക്കാര്യം തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം പ്രേക്ഷകരെ അറിയിച്ചത്.

രഞ്ജിത്ത് സാറിന്റെ സിനിമയിലാണ് അഭിനയിക്കുന്നതെന്നും അതിന്റെ തിരക്കായതിനാലാണ് ടിവി ഷോയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും ടിനി ടോം പറഞ്ഞു. മാത്രമല്ല സിനിമയിൽ നായകൻ മലയാളികളുടെ പ്രിയപുത്രൻ ആണെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ ടിനി ടോമിനെ ഞെട്ടിച്ചുകൊണ്ട് ലൈവ് വിഡിയോയിലേക്ക് മോഹൻലാൽ കയറി വന്നു. അദ്ദേഹം പ്രേക്ഷകർക്കൊരു ഹായി നൽകി പെട്ടന്ന് മറയുകയും ചെയ്തു. എന്തായാലും മോഹൻലാലിന്റെ ഈ അപ്രതീക്ഷിത വരവ് ടിനി ടോമിനെ അമ്പരപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :