മനുഷ്യരേക്കാൾ നന്നായി ഭാഷ കൈകാര്യം ചെയ്യും. ചാറ്റ് ജിപിടിക്കും മുകളിൽ ഗൂഗിൾ ജെമിനി എ ഐ?

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2023 (18:10 IST)
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗൂഗിള്‍ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പുറത്തിറക്കി, രംഗത്തെ കരുത്തരായ ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള മോഡലുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് ഗൂഗിള്‍ പുതിയ എ ഐ അവതരിപ്പിച്ചത്. 8 വര്‍ഷത്തെ റിസര്‍ച്ചിന്റെ ഫലമാണ് ജെമിനിയെന്ന് ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചെ പറഞ്ഞു.

അള്‍ട്രാ,പ്രോ, നാനോ മോഡലുകളിലായാണ് സേവനം ലഭ്യമാവുക. അള്‍ട്രാ മോഡില്‍ ഏറ്റവും വലിയ ലാര്‍ജ് ലാംഗ്വേജാണ് ഉപയോഗിക്കുക. ടെക്സ്റ്റ്, ചിത്രങ്ങള്‍,ശബ്ദങ്ങള്‍ എന്നിവയിലൂടെയെല്ലാം ജെമിനിയുമായി സംവദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.ഭാഷയുമായി ബന്ധപ്പെട്ട പല ജോലികളിലും ജെമിനി മനുഷ്യനേക്കാള്‍ മുന്നിലാണെന്ന് ഗൂഗിള്‍ ഡീപ്പ് മൈന്റ് സഹസ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസ്സാബിസ് പറഞ്ഞു. ജെമിനി അള്‍ട്രയ്ക്ക് ഗണിതം,ഭൗതികശാസ്ത്രം,നിയമം,മെഡിസിന്‍,എത്തിക്‌സ് തുടങ്ങി 57 വിഷയങ്ങളിലും പ്രാവീണ്യമുണ്ട്. വൈകാതെ തന്നെ ഗൂഗിള്‍ ഉല്പന്നങ്ങളിലും സേവനങ്ങളിലും ഉപയോഗിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :