അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 നവംബര്‍ 2023 (20:23 IST)
ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ചാറ്റ് ബോട്ട് സേവനം ഏറ്റെടുത്ത് വാട്ട്‌സാപ്പും. ഉടന്‍ തന്നെ ഇത്തരം സേവനം വാട്ട്‌സാപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എ ഐ ചാറ്റ് ബോട്ട് സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിനായി പ്രത്യേക ഫീച്ചര്‍ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ബീറ്റാ വേര്‍ഷനില്‍ മാഹ്രമാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്.
ചാറ്റ്‌സ് ടാബിലാണ് ഈ പുതിയ ബട്ടണ്‍. ന്യൂ ചാറ്റ് ബട്ടണിന് വലതുവശത്ത് താഴെയായാണ് പുതിയ ക്രമീകരണം. എ ഐ ചാറ്റ്‌ബോട്ട് സേവനം അതിവേഗം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധമാണിത്. സെപ്റ്റംബറിലായിരുന്നു കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി എ ഐ ചാറ്റ്‌ബോട്ടുകള്‍ ഉള്‍പ്പെടുത്തിയത്. ഇത് കോണ്ടാക്ട് ലിസ്റ്റില്‍ മറച്ചുവെച്ച നിലയിലായിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ച് കൊണ്ടാണ് പുതിയ അപ്‌ഡേറ്റ്.