സാം ആൾട്ട്മാൻ പോര, ഒടുവിൽ ബുദ്ധി കേന്ദ്രത്തെ തന്നെ പുറത്താക്കി ചാറ്റ് ജിപിടി മാതൃകമ്പനി ഓപ്പൺ എ ഐ

അഭിറാം മനോഹർ| Last Modified ഞായര്‍, 19 നവം‌ബര്‍ 2023 (10:13 IST)
ചാറ്റ് ജിപിടി രൂപെപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച സാം ആള്‍ട്ട്മാനെ തന്നെ പുറത്താക്കി ഓപ്പണ്‍ എ ഐ. കമ്പനിയെ മുന്നില്‍ നിന്നും നയിക്കാനുള്ള കഴിവ് ആള്‍ട്ട്മാനില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ഓപ്പണ്‍ എ ഐ സഹസ്ഥാപകരില്‍ ഒരാളായ ഗ്രെഗ് ബ്രോക്ക്മാന്‍ കമ്പനിയില്‍ നിന്നും രാജിവെച്ചു.

സാം ആള്‍ട്ട്മാന്റെ ഒഴിവില്‍ കമ്പനി ചീഫ് ടെക്‌നോളജി ഓഫീസറായ മിറ മൊറാട്ടിയാകും കമ്പനിയുടെ താത്കാലിക സി ഇ ഒയെന്ന് ഓപ്പണ്‍ എ ഐ അറിയിച്ചു. മനുഷ്യനെ പോലെതന്നെ പ്രതികരിക്കാനാവുന്ന ഗൂഗിളിന് പോലും വെല്ലുവിളിയുയര്‍ത്തിയ ടെക് ലോകത്തെ സംസാരവിഷയമായ ചാറ്റ് ജിപിടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് 38കാരനായ സാം ആള്‍ട്ട്മാനായിരുന്നു. കമ്പനി ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സ്ഥിരത പുലര്‍ത്താത്തതിനാല്‍ സാമിനോടുള്ള വിശ്വാസം നഷ്ടമായെന്നാണ് കമ്പനി നല്‍കുന്ന ഔദ്യോഗിക വിശദീകരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :