സറാഹ അഥവാ മലയാളികളുടെ സ്വന്തം ‘സാറാമ്മ’ - ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍? ഡൌണ്‍‌ലോഡ് ചെയ്യരുത്

ബുധന്‍, 16 ഓഗസ്റ്റ് 2017 (09:47 IST)

Widgets Magazine

മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് സറാഹ. മലയാളികള്‍ സ്നേഹത്തോടെ എന്ന് വിളിക്കുന്ന ഈ ആപ്പിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. ആപ്പ് ഡൌണ്‍‌ലോഡ് ചെയ്തവരുടെ എണ്ണം നിവരധിയാണ്. എന്നാല്‍, ഇതിലും ചതിക്കുഴികള്‍ അടങ്ങിയിട്ടുണ്ടെന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്യരുതെന്നും പറയുന്നവരുടെ എണ്ണവും ചെറുതല്ല.
 
ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ക്കും ഐഡന്‍റിറ്റി വെളിപ്പെടാതെ മെസേജും കമന്‍റും അയയ്ക്കാമെന്നതാണ് ആപ്പിന്‍റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. മെസേജിന് നേരിട്ട് റിപ്ലേ നല്‍കാന്‍ കഴിയില്ലെങ്കിലും അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഉപയോക്താവിനെ ബ്ലോക്ക് ചെയ്യാനും ഫേവറൈറ്റ് ആയി മാര്‍ക്ക് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്.
 
ഐഡന്‍റിറ്റി വെളിപ്പെടുത്താതെ എന്തും ഏതും തുറന്നു പറയാന്‍ അവസരമൊരുക്കുന്ന ആപ്പ് സൈബര്‍ ബുള്ളിംഗിന് വേണ്ടി ഉപയോഗിച്ചേക്കാമെന്ന് ചില ടെക് വിദഗ്ദര്‍ വ്യക്തമാക്കിയിരുന്നു. ആപ്പ് സമയം കൊല്ലുമെന്നും ഇത് വ്യക്തി ബന്ധങ്ങളെ ബാധിച്ചേക്കാമെന്നും സംസാരമുണ്ട്.
 
ഇന്ത്യയിലും വിദേശത്തും യുവാക്കള്‍ക്ക് പുറമേ കൗമാരക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം, സ്നാപ്പ് ചാറ്റ് എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ആപ്പ് കുട്ടികളെ സൈബര്‍ ബുള്ളിംഗിന് ഇരയാക്കുമോ എന്ന് അധ്യാപകര്‍ക്ക് ആശങ്കയുണ്ട്.
 
സറാഹ വ്യക്തികളുടെ കഴിവുകള്‍ കണ്ടെത്തുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സുഹൃത്തുക്കള്‍‍, സഹപ്രവര്‍ത്തകര്‍‍, മേലുദ്യോഗസ്ഥര്‍, കാമുകീ കാമുകന്‍മാര്‍, പ്രണയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവരോട് ഐഡന്‍റിറ്റി വെളിപ്പെടുത്താതെ എന്തും എടുത്തടിച്ച് പറയാമെന്നതാണ് ആപ്പിന്‍റെ പ്രത്യേകത.
 
വാട്സ്ആപ്പ്, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് മെസ്സഞ്ചര്‍ തുടങ്ങിയവയ്ക്ക് സറാഹയുടെ വരവ് ഭീഷണിയായെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫേസ്ബുക്കുമായി ലിങ്ക് ചെയ്യുന്നതിലൂടെ നമ്മുടെ ഐഡന്റിറ്റി മറ്റാര്‍ക്കോ നാം സ്വയം നല്‍കുകയാണെന്നും വിദഗ്ധര്‍ പറയുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ഐ.ടി

news

കുട്ടികളെ സൂക്ഷിക്കുക ! ഞെട്ടിപ്പിക്കുന്ന 'ബ്ലൂ വെയ്ല്‍ ചലഞ്ച്' കേരളത്തിലെത്തി; 14 കാരന് സംഭവിച്ചത് !

ആത്മഹത്യാ ഗെയിം എന്ന പേരില്‍ അറിയപ്പെടുന്ന ‘ബ്ലൂ വെയില്‍’ കേരളത്തിലുമെത്തി. വന്‍ വിവാദമായ ...

news

വാട്ട്സാപ്പിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ മൈക്രോസോഫ്റ്റ് ‘കൈസലാ’ !

വാട്സാപ്പിന് വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ ഒരു ആപ്ലിക്കേഷനുമായി മൈക്രോസോഫ്റ്റ്. ...

news

ഇതാണോ നിങ്ങളുടെ പാസ്‌വേര്‍ഡ് ? സൂക്ഷിച്ചോളൂ... മുട്ടന്‍ പണിയാണ് കിട്ടാന്‍ പോകുന്നത് !

വാനാക്രൈ, പിയെച്ച എന്നിങ്ങനെയുള്ള റാന്‍സംവെയറുകളില്‍ നിന്നേറ്റ മുട്ടന്‍ പണിയുടെ ...

news

സൌജന്യമായി ജിയോ ഫോണ്‍, എല്ലാ വോയിസ് കോളുകളും സൌജന്യം; 153 രൂപയ്ക്ക് അണ്‍‌ലിമിറ്റഡ് ഡാറ്റ!

ഇന്ത്യന്‍ ടെലികോം വിപണിയില്‍ വന്‍ തരംഗം തന്നെ സൃഷ്ടിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ്. ...

Widgets Magazine