എനിക്ക് അറിയാതെ പറ്റിയതാ, അത് ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു; മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റു ചെയ്ത സംഭവം വിവാദത്തില്‍

തിരുവനന്തപുരം, വെള്ളി, 11 ഓഗസ്റ്റ് 2017 (10:46 IST)

Widgets Magazine

മന്ത്രിമാരും എംഎല്‍എമാരും പ്രമുഖ സിപിഎം നേതാക്കളും പൊലീസ് ഉന്നതരും ഉള്‍പ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിന്റെ പേരില്‍ തലസ്ഥാനത്ത് വിവാദം പുകയുന്നു. 
 
24 സെക്കന്റ് നീളുന്ന യുവതിയുടെ അശ്ലീല വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണവും തുടങ്ങി. വീഡിയോയുടെ പേരില്‍ ഒരു സിപിഎം ജില്ലാ നേതാവിനെയും ഒരു കോണ്‍ഗ്രസ് എംഎല്‍എയെയും ഒരു സ്വതന്ത്ര എംഎല്‍എയെയും അഡ്മിന്‍ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി.
 
വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി നില്‍ക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ഗ്രൂപ്പിലേക്ക് വീഡിയോ എത്തിയത്. പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വീഡിയോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. 
 
തനിക്ക് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നുമാണ് വീഡിയോ കിട്ടിയതെന്നും അത്യാധുനിക മൊബൈല്‍ ഉപയോഗിക്കുന്നതിലെ സാങ്കേതിക പരിചയക്കുറവ് മൂലം വീഡിയോ ഗ്രൂപ്പിലേക്ക് അറിയാതെ പോസ്റ്റ് ചെയ്യപ്പെട്ടു പോയതാണെന്നുമാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്ന ന്യായീകരണം. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം തിരുവന്തപുരം സോഷ്യല്‍ മീഡിയ Kerala Thiruvanathapuram Social Media

Widgets Magazine

വാര്‍ത്ത

news

എം വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്ത് ...

news

ബാബ്‌റി മസ്ജിദ് കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മോഹന്‍ലാലും മമ്മൂട്ടിയും!

ഇന്ത്യയൊട്ടാകെ ആള്‍ക്കത്തിയ ബാബറി മസ്ജിദ് കലാപം ഒരിന്ത്യക്കാരനും മറക്കാന്‍ കഴിയില്ല. ...

news

വിദ്യാര്‍ത്ഥിനിയെ അഞ്ച് ആണ്‍‌കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കുത്തിക്കൊലപ്പെടുത്തി. ...

news

അപ്പുണ്ണി കൊടുത്തത് ഒരു ഒന്നൊന്നര പണി; ദിലീപ് കുടുങ്ങും ഉറപ്പ് ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ജാമ്യത്തിന് വേണ്ടി വീണ്ടും കോടതിയെ ...

Widgets Magazine