നിങ്ങളുടെ വാട്ട്‌സാപ്പ് സുരക്ഷിതമാണോ ? അല്ലെങ്കില്‍ ഇതൊന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും !

ബുധന്‍, 16 ഓഗസ്റ്റ് 2017 (17:16 IST)

Widgets Magazine
whatsapp , technology , smartphone , വാട്ട്‌സാപ്പ് , ടെക്നോളജി , മൊബൈല്‍ , സ്മാര്‍ട്ട്ഫോണ്‍

വ്യക്തിഗത വിവരങ്ങളടക്കം ഒട്ടനവധി കാര്യങ്ങളാണ് നമ്മള്‍ ഓരോരുത്തരും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമിലൂടെ കൈമാറുന്നത്. 700 മില്ല്യണ്‍ ആളുകളാണ് വാട്ട്‌സാപ്പ് എന്ന ആപ്പ് ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ ആ വാട്ട്‌സാപ്പ് സുരക്ഷിതമായി ഉപയോഗിക്കേണ്ടത് എല്ലാവരുടേയും ആവശ്യമായി തീര്‍ന്നിരിക്കുകയാണ്. എങ്ങനെ ഇത് സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് നോക്കാം..
 
Lock for WhatsApp, Messenger and Chat Lock, Secure Chat എന്നീ ആപുകള്‍ ഉപയോഗിച്ച് നിങ്ങളുടെ വാട്ട്‌സാപ്പ്, പാസ്‌വേഡും പിന്‍ നമ്പറും ഉപയോഗിച്ച് ലോക്ക് ചെയ്യാവുന്നതാണ്. വാട്ട്‌സാപ്പിലെ ‘Privacy' മെനു എന്നതില്‍ പോയി നിങ്ങള്‍ക്ക് ലാസ്റ്റ് സീന്‍ സവിശേഷത അപ്രാപ്തമാക്കാന്‍ കഴിയും. പ്രെഫൈല്‍ ചിത്രം പങ്കിടുന്നത് പ്രൈവസി മെനുവിലെ contacts only എന്നാക്കി മാറ്റുകയും ചെയ്യാം. 
 
നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കാന്‍ എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് ലഭിക്കുന്ന വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഒരു ഡിവൈസില്‍ ഒരു നമ്പറില്‍ മാത്രമാണ് വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കൂ. അതിനാല്‍ നിങ്ങളുടെ ഫോണ്‍ കളവ് പോയാല്‍ മറ്റൊരു ഫോണില്‍ നിന്ന് പഴയ നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് പ്രവര്‍ത്തിപ്പിക്കുന്നത്, നിങ്ങളെ ഈ സേവനം ആ നമ്പറില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ബ്ലോക്ക് ആക്കും. 
 
അതുപോലെ വാട്ട്‌സാപ്പിലൂടെ നിങ്ങളുടെ ബാങ്ക്, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കഴിവതും നല്‍കാതിരിക്കുന്നതാണ് അഭികാമ്യം. വാട്ട്‌സാപ്പ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വേളയില്‍ വാട്ട്‌സാപ്പ് വെബ് ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍‌തന്നെ അത് ലോഗ് ഔട്ട് ചെയ്യാന്‍ ശ്രദ്ധിക്കുകയും വേണം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ഐ.ടി

news

സറാഹ അഥവാ മലയാളികളുടെ സ്വന്തം ‘സാറാമ്മ’ - ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍? ഡൌണ്‍‌ലോഡ് ചെയ്യരുത്

മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് സറാഹ. മലയാളികള്‍ സ്നേഹത്തോടെ സാറാമ്മ എന്ന് ...

news

കുട്ടികളെ സൂക്ഷിക്കുക ! ഞെട്ടിപ്പിക്കുന്ന 'ബ്ലൂ വെയ്ല്‍ ചലഞ്ച്' കേരളത്തിലെത്തി; 14 കാരന് സംഭവിച്ചത് !

ആത്മഹത്യാ ഗെയിം എന്ന പേരില്‍ അറിയപ്പെടുന്ന ‘ബ്ലൂ വെയില്‍’ കേരളത്തിലുമെത്തി. വന്‍ വിവാദമായ ...

news

വാട്ട്സാപ്പിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ മൈക്രോസോഫ്റ്റ് ‘കൈസലാ’ !

വാട്സാപ്പിന് വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ ഒരു ആപ്ലിക്കേഷനുമായി മൈക്രോസോഫ്റ്റ്. ...

news

ഇതാണോ നിങ്ങളുടെ പാസ്‌വേര്‍ഡ് ? സൂക്ഷിച്ചോളൂ... മുട്ടന്‍ പണിയാണ് കിട്ടാന്‍ പോകുന്നത് !

വാനാക്രൈ, പിയെച്ച എന്നിങ്ങനെയുള്ള റാന്‍സംവെയറുകളില്‍ നിന്നേറ്റ മുട്ടന്‍ പണിയുടെ ...

Widgets Magazine