കാത്തിരിപ്പിന് വിരാമമിട്ട് ‘ഒപ്പോ എഫ്3 ദീപിക പദുക്കോണ്‍ ലിമിറ്റഡ് എഡിഷന്‍’ വിപണിയിലേക്ക്

ശനി, 19 ഓഗസ്റ്റ് 2017 (10:19 IST)

വിപണി കീഴടക്കാന്‍ ഓപ്പോ എഫ് 3 സ്മാര്‍ട്ട് ഫോണിന്റെ പുതിയ എഡിഷന്‍ അവതരിപ്പിച്ചു. ‘ഒപ്പോ എഫ്3 ദീപിക പദുക്കോണ്‍ ലിമിറ്റഡ് എഡിഷന്‍‍' കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓപ്പോ അവതരിപ്പിച്ചത്. 19,990 രൂപയാണ് പുതിയ എഡിഷന്റെ വില. ഓഗസ്റ്റ്‌ 21 മുതല്‍ ഫ്ലിപ്കാര്‍ട്ടിലും രാജ്യത്തുള്ള ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമാകും.
 
റോസ് ഗോള്‍ഡ് നിറത്തില്‍ പുറത്തിറങ്ങുന്ന ഫോണിന്റെ പുറകുവശത്ത് ദീപികയുടെ ഒപ്പ് ലേസറില്‍ ആലേഖനം ചെയ്തിട്ടുണ്ടാകും. മുന്വശത്തുള്ള ഡബിള്‍ ക്യാമറകളാണ് ഒപ്പോ എഫ്3യുടെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ ഒന്ന് 16 മെഗാപിക്സല്‍ 1.3 ഇഞ്ച് സെന്‍സറും മറ്റേത് എട്ടു മെഗാപിക്സല്‍ ഡബിള്‍ വൈഡ് ആംഗിള്‍ ക്യാമറയുമാണ്‌. ബ്യൂട്ടിഫൈ 4.0 ആപ്പ്, സെല്‍ഫി പനോരമ, സ്ക്രീന്‍ ഫ്ലാഷ്, പാം ഷട്ടര്‍ തുടങ്ങി നിരവധി ക്യാമറാ സവിശേഷതകളും ഒപ്പോഎഫ്3യില്‍ ഉണ്ട്.
 
ഡ്യുവല്‍ സിം സംവിധാനമുണ്ട്. ഫോണിന് കരുത്ത് പകരുന്ന മീഡിയടെക് MT6750T6 ഒക്ടാ-കോര്‍ SoC പ്രോസസര്‍ മാലി-T860 ജിപിയുമായും 4 ജിബി റാമുമായും ക്ലബ് ചെയ്തിരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദീപിക പദുക്കോണ്‍ സിനിമ ഓപ്പോ Cinema Oppo ക്യാമറ ഫോണ്‍ Deepika Padukone Camera Phone

ഐ.ടി

news

ഇതെല്ലാം ശ്രദ്ധിച്ചാണോ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത് ? അല്ലെങ്കില്‍ മുട്ടന്‍ പണികിട്ടും !

സ്മാര്‍ട്ട്‌ഫോണില്‍ ചാര്‍ജ്ജ് പെട്ടെന്ന് തീരുകയെന്നത് ഏതൊരാളെയും ബുദ്ധിമുട്ടിക്കുന്ന ...

news

നിങ്ങളുടെ വാട്ട്‌സാപ്പ് സുരക്ഷിതമാണോ ? അല്ലെങ്കില്‍ ഇതൊന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും !

വ്യക്തിഗത വിവരങ്ങളടക്കം ഒട്ടനവധി കാര്യങ്ങളാണ് നമ്മള്‍ ഓരോരുത്തരും സോഷ്യല്‍ ...

news

സറാഹ അഥവാ മലയാളികളുടെ സ്വന്തം ‘സാറാമ്മ’ - ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍? ഡൌണ്‍‌ലോഡ് ചെയ്യരുത്

മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് സറാഹ. മലയാളികള്‍ സ്നേഹത്തോടെ സാറാമ്മ എന്ന് ...

news

കുട്ടികളെ സൂക്ഷിക്കുക ! ഞെട്ടിപ്പിക്കുന്ന 'ബ്ലൂ വെയ്ല്‍ ചലഞ്ച്' കേരളത്തിലെത്തി; 14 കാരന് സംഭവിച്ചത് !

ആത്മഹത്യാ ഗെയിം എന്ന പേരില്‍ അറിയപ്പെടുന്ന ‘ബ്ലൂ വെയില്‍’ കേരളത്തിലുമെത്തി. വന്‍ വിവാദമായ ...