പൃഥ്വിരാജ് ഇല്ല, മമ്മൂട്ടി ഉണ്ട്! ഇതൊരു ഭാഗ്യപരീക്ഷണമോ?

പൃഥ്വിരാജ് പോയെങ്കിലെന്താ? മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടല്ലോ! പക്ഷേ അതിനുമുന്‍പ്...

aparna| Last Modified ശനി, 19 ഓഗസ്റ്റ് 2017 (08:12 IST)
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാണ കമ്പനിയാണ് ഓഗസ്റ്റ് സിനിമാസ്. 201ല്‍ ആരംഭിച്ച കമ്പനിയില്‍ നാല് പേരായിരുന്നു ഉണ്ടായിരുന്നത്.
പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ എന്നിവരായിരുന്നു ഓഗസ്റ്റ് സിനിമാസിന്റെ പിന്നില്‍. എന്നാല്‍, കഴിഞ്ഞ മാസം പൃഥ്വിരാജ് പ്രഖ്യാപിച്ചു - ഓഗസ്റ്റ് സിനിമാസില്‍ നിന്നും പുറത്തുപോകുന്നുവെന്ന്.

പൃഥ്വിയില്ലെങ്കിലും കമ്പനി പൂട്ടില്ലെന്ന് കാണിച്ച് തരികയാണ് കമ്പനിക്ക് പിന്നിലുള്ളവര്‍. ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന സിനിമയാണ് അടുത്തതായി ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം നിവന്‍ പോളി പുതിയൊരു സിനിമയ്ക്ക് വേണ്ടി പതിനേഴ് വയസുള്ള ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ വേണമെന്നാ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. അത് പതിനെട്ടാം പടി എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു.

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. മമ്മുട്ടിയെ നായകനാക്കി കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥ പറയുന്ന ചിത്രം ഓഗസ്റ്റ് സിനിമാസ് പുറത്തിറക്കുമെന്നായിരുന്നു വാര്‍ത്തകള്‍. കുഞ്ഞാലി മരയ്ക്കാര്‍ ഉണ്ടാകുമെന്നും എന്നാല്‍, അതിനു മുമ്പ് പതിനെട്ടാം പടി വരുമെന്ന് സിനിമയിലുള്ളവര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :