രോഗം മാറ്റാന്‍ ദിവ്യ സ്പര്‍ശം!

FILEFILE
ചങ്ങനാശേരിയിലെ ബ്രഹ്മചികിത്സാ കേന്ദ്രത്തില്‍ രവി മാസ്റ്ററുടെ സ്പര്‍ശന ചികിത്സയ്ക്കായി നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. ഇക്കൂട്ടത്തില്‍ മാറാ രോഗമുള്ളവരും എഴുന്നേല്‍ക്കാനും നടക്കാനും വയ്യാത്തവരും മാനസിക രോഗികളും മദ്യാസക്തരും എല്ലാം പെടുന്നു. മദ്യത്തിന് അടിമയായവര്‍ക്ക് രവി മാസ്റ്ററുടെ മുമ്പില്‍ നില്‍ക്കാന്‍ പോലും കഴിയില്ല.

അതിനു കാരണം അദ്ദേഹത്തിന്‍റെ കൈയില്‍ നിന്നും പ്രവഹിക്കുന്ന ബ്രഹ്മശക്തിയാണ്.

നെഗറ്റിവിറ്റിയാണ് ഇത്തരം വിഭ്രമങ്ങളും മാനസികവും ശാരീരികവുമായ അടിമത്തങ്ങളും രോഗങ്ങളും ഉണ്ടാക്കുന്നത്. രവി മാസ്റ്ററെ കാണാനെത്തിയ അക്രമാസക്തനായ ഒരു മാനസിക രോഗിയെ സ്പര്‍ശനം കൊണ്ട് മാത്രം അദ്ദേഹം ശാന്തനാക്കുന്നത് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.

രവി മാസ്റ്റര്‍ ബ്രഹ്മഗുരു ആയതെങ്ങനെ ?

കോട്ടയത്ത് തിരുവഞ്ചൂരില്‍ 1953 ലാണ് രവി മാസ്റ്റര്‍ ജനിച്ചത്. ചെറുപ്പത്തിലേ തന്നെ ഭാവി പ്രവചിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് കൂട്ടുകാരെ അത്ഭുതപ്പെടുത്തിയിരുന്നു. ജീവിക്കാനായി അദ്ദേഹം ഒരു തയ്യല്‍ക്കാരനായി മാറി. ആ രംഗത്ത് മികവും പുലര്‍ത്തി.
FILEFILE


WEBDUNIA|
ചങ്ങനാശേരി മാമൂട്ടിലെ മോളിക്കുട്ടി എന്ന കൃസ്ത്യന്‍ യുവതിയെ അദ്ദേഹം വിവാഹം ചെയ്തു. 1980 ല്‍ ആദ്യത്തെ കുഞ്ഞ് പിറന്നപ്പോള്‍ അവരുടെ ജീവിതത്തില്‍ വൈഷമ്യങ്ങള്‍ അനുഭവപ്പെട്ടു. കുഞ്ഞിന് മുക്കാല്‍ കിലോ തൂക്കമേ ഉണ്ടായിരുന്നുള്ളു. കുഞ്ഞ് വളരാന്‍ തുടങ്ങിയപ്പോള്‍ മനസിലായി അതിന് കാഴ്ചക്കുറവ് ഉണ്ടെന്നും നടക്കാനാവില്ലെന്നും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :