തീകൊണ്ട് ഉഴിച്ചില്‍, പൊള്ളലേല്‍ക്കാതെ!

ദിവിഷ് എം നായര്‍

WD
അര്‍ദ്ധരാത്രി കഴിയുമ്പോഴേക്കും കാഴ്ചക്കാരെ അത്ഭുതത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന തിരിയുഴിച്ചിലിന് വെളിച്ചപ്പാടുമാര്‍ തുടക്കമിടും. തുടക്കത്തില്‍, ചെണ്ടമേളത്തിനൊത്ത് പതുക്കെയായിരിക്കും രണ്ട് കത്തുന്ന തിരികള്‍ വീതം വെളിച്ചപ്പാടുമാര്‍ സ്വന്തം ശരീരത്തില്‍ ഉഴിയുന്നത്. എന്നാല്‍, പോകെപ്പോകെ ചെണ്ടമേളം മുറുകി ഉച്ചസ്ഥായിയിലേക്ക് പോവുന്നത് അനുസരിച്ച് തിരിയുഴിച്ചിലിന്‍റെ വേഗതയും തീവ്രതയും കാണികളുടെ കണ്ണില്‍ അവിശ്വസനീയത ഉണ്ടാക്കുന്നു.

ഏതാണ്ട് ഒരു മണിക്കൂര്‍ നീളുന്ന തിരിയുഴിച്ചിലില്‍ ഈ വെളിച്ചപ്പാടന്‍‌മാര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കില്ല എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ എല്ലാവരും വിശ്വസിച്ചു എന്ന് വരില്ല. എന്നാല്‍, അതാണ് സത്യം! ഇതിനുപിന്നില്‍ ഭഗവാന്‍ അയ്യപ്പന്‍റെ കൃപാകടാക്ഷമാണെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

തിരിയുഴിച്ചില്‍ പോലെ തന്നെ ഭക്തിയുടെ പശ്ചാത്തലത്തില്‍ ആണെങ്കിലും സാധാരണക്കാര്‍ക്ക് അവിശ്വസനീയമായ ഒരു സമര്‍പ്പണം കൂടി വെളിച്ചപ്പാടും കൂട്ടരും നടത്താറുണ്ട്. ഇത് കനലാട്ടം എന്നാണ് അറിയപ്പെടുന്നത്.

കനലാട്ടത്തില്‍ കത്തിജ്ജ്വലിക്കുന്ന തീക്കനിലിനു മുകളിലൂടെ വെളിച്ചപ്പാട് ഉറഞ്ഞ് തുള്ളുന്നു. കണ്ടു നില്‍ക്കുന്ന ഭക്തരും ഭക്തി ലഹരിയില്‍ വെളിച്ചപ്പാടിനൊപ്പം തുള്ളിക്കൂടെന്നില്ല!

WD
ഇത്തരം തീക്കളിയില്‍ പൊള്ളല്‍ ഏല്‍ക്കാത്തത് പരിശീലനം കൊണ്ടു മാത്രമാണെന്നാണ് യുക്തിവാദികള്‍ പറയുന്നത്. പരിശീലനം ഉണ്ടെങ്കില്‍ അഗ്നികുണ്ഡം പോലും പൊള്ളല്‍ ഏല്‍പ്പിക്കില്ല എന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍, എല്ലാം ഈശ്വര കടാക്ഷമാണെന്നാണ് ഭക്തരുടെ സാക്‍ഷ്യപ്പെടുത്തല്‍. വാദങ്ങള്‍ തുടരട്ടെ, ഇതെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്. നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കൂ.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

WEBDUNIA|
തിരിയുഴിച്ചിലില്‍ പൊള്ളല്‍ ഏല്‍ക്കാത്തത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :