സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 12 ജനുവരി 2023 (20:50 IST)
അയ്യപ്പന്റെ വ്യത്യസ്തമായ പേരുകളില്‍ ചിലതാണ് ശാസ്ത, ശാസ്താവ് എന്നിവയെല്ലാം. ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠ ഈ അയ്യപ്പന്‍ അഥവാ ശാസ്താവ് ആണ്. എന്നാല്‍, ചിലര്‍ വിശ്വസിക്കുന്നത് ശാസ്താവും അയ്യപ്പനും രണ്ടും രണ്ടുപേരാണെന്നാണ്. കാരണം, ശാസ്താവിന് രണ്ടു ഭാര്യമാരും ഒരു മകനും ഉണ്ട്, എന്നാല്‍ വിശ്വാസം അനുസരിച്ച് അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്.
ഗൃഹാശ്രമം പുലര്‍ത്തുന്നയാളാണ് ശാസ്ത. അതുകൊണ്ടു കൂടിയായിരിക്കാം കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ആന്ധ്രാപ്രദേശിലെയും ഗ്രാമങ്ങളില്‍ ശാസ്താവിനെ ആരാധിക്കുന്നത്. സ്‌കന്ദ പുരാണത്തിലാണ് ശാസ്താവിന്റെ പേര് പരാമര്‍ശിക്കുന്നത്. പുര്‍ണ, പുഷ്‌കല എന്ന പേരുകളില്‍ രണ്ടു ഭാര്യമാരും ഒരു മകനും ഉണ്ടായിരുന്നു. മിക്ക ഗ്രാമങ്ങളിലും ഇവര്‍ ആരാധിക്കപ്പെട്ടിരുന്നു. പഴയകാല ഗ്രാമങ്ങളില്‍ മിക്കതും ഇന്ന് ടൌണ്‍ ആണ്. അതുകൊണ്ടു തന്നെ, മിക്ക നഗരങ്ങളിലും ശാസ്താവിന്റെ ക്ഷേത്രങ്ങള്‍ ഇന്നു കാണാം.