വെള്ള സാരിയുടുത്ത ആ സ്‌ത്രീ ആരാണ്; വീട്ടില്‍ പ്രേതമുണ്ടെങ്കില്‍ കണ്ടെത്താനുള്ള എളുപ്പവഴികള്‍!

ബുധന്‍, 18 ജനുവരി 2017 (15:42 IST)

Widgets Magazine
negative energy , home ,  Ghosts ,  Ghosts in home , പ്രേതം , പിശാപ് , വീട്ടില്‍ പ്രേതം , ഭയം , രാത്രിയില്‍ ഭയം , അടുക്കള , നെഗറ്റീവ് ഏനര്‍ജി
അനുബന്ധ വാര്‍ത്തകള്‍

പ്രേതമുണ്ടോ ഇല്ലയോ എന്നത് എന്നും ചര്‍ച്ചയാകുന്ന വിഷയം തന്നെ. പൂര്‍വ്വികര്‍ കൈമാറിയ കഥകള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്ന് ഭയപ്പെടുത്തുന്ന സിനിമകളും ഇറങ്ങിയതോടെ പ്രേതത്തിന്റെ പഞ്ചിന് ഇന്നും യാതൊരു കുറവും സംഭവിച്ചില്ല. ഭയപ്പെടുത്തുന്ന പ്രേതങ്ങള്‍ക്ക് പിന്നാലെ ചിരിപ്പിക്കുകയും മോഡേണ്‍ വസ്‌ത്രമണിഞ്ഞ പ്രേതങ്ങള്‍വരെ ഇന്ന് സിനിമകളില്‍ എത്തുന്നു.

പ്രേതമുണ്ടോ എന്ന ചോദ്യത്തിന് തക്കതായ ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ആ വീട്ടില്‍ താമസിക്കാന്‍ കൊള്ളില്ല ഈ കെട്ടിടത്തില്‍ പ്രേതമുണ്ട് എന്നീ തരത്തിലുള്ള കഥകള്‍ അന്നും ഇന്നും പ്രചരിക്കുന്നുണ്ട്. നാട്ടിന്‍ പുറത്തും നഗരത്തിലും ഇത്തരത്തിലുള്ള സങ്കല്‍പ്പങ്ങള്‍ക്ക് യാതൊരു കുറവുമില്ല.

പ്രേതമുണ്ടെന്നും താമസിക്കാന്‍ കഴിയില്ലെന്നും പറയുന്ന മിക്ക വീടുകളിലും നിസാരമായ ചില പ്രശ്‌നങ്ങള്‍ മാത്രമെ ഉണ്ടാകു. കാറ്റില്‍ ജനലും വാതിലും ശബ്ദത്തില്‍ അടയുന്നതും അടുക്കളയില്‍ തീ പടരുന്നതുമാണ് മിക്കവരെയും ഭയപ്പെടുത്തുന്നത്. നിഴലനക്കം കണ്ടുവെന്നും രാത്രിയില്‍ മുറ്റത്ത് ആരോ സഞ്ചരിക്കുന്നതു പോലെ തോന്നുന്നതായും പലരും പറയുന്നുണ്ട്.

വീട് ഇരിക്കുന്ന സ്ഥലത്തിന്റെ ഭൂമി ശാസ്‌ത്രപരമായ കാരണങ്ങള്‍ മൂലം ഭയം തോന്നുകയും വീട്ടില്‍ പ്രേതമുണ്ടെന്ന് പറയുന്നവരും ധാരാളമാണ്. കാറ്റിന്റെ ഗതി അനുസരിച്ചല്ല വീടിന്റെ നിര്‍മാണമെങ്കില്‍ ജനലുകളും വാതിലുകളും കാറ്റിന്റെ ശക്തിയില്‍ അടുന്നത് സ്വാഭാവികമാ‍ണ്. ഇതേ കാരണം തന്നെയാണ് അടുക്കളയില്‍ നിന്ന് തീ പടരുന്നതിനും കാരണമാകുന്നത്.

വീട്ടിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശവും വായുവും എത്തണം. ചില മുറികളില്‍ നെഗറ്റീവ് ഏനര്‍ജി അനുഭവപ്പെടുന്നു എന്ന് പറയുന്നതിന് കാരണം സൂര്യപ്രകാശവും വായുവും കടക്കാത്തതാണ്. പിന്നില്‍ ആരോ നില്‍ക്കുന്നു, വീട്ടില്‍ എന്നെ കൂടാതെ മറ്റാരോ ഉണ്ട് എന്നീ തോന്നലുകള്‍ നെഗറ്റീവ് ഏനര്‍ജിയുടെ ഭാഗം തന്നെയാണ്.

രാത്രിയില്‍ മുറ്റത്ത് ആരോ ഉണ്ടെന്ന തോന്നല്‍ ഉണ്ടാകുന്നതിന് കാരണം ഉള്ളിലുള്ള ഭയമാണ്. വലിയ വീടാണെങ്കില്‍ മതിയാ ലൈറ്റുകള്‍ വീട്ടില്‍ ക്രമീകരിക്കണം. മുറ്റത്തും വീടിന്റെ ഗേറ്റിലും ലൈറ്റ് എത്തേണ്ടത് നല്ലതാണ്, ഇത് അനാവശ്യമായ ഭയം ഇല്ലാതാക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വിശ്വസിച്ചാലും ഇല്ലെങ്കിലും

news

മരണശേഷം രക്തം പുറപ്പെടുവിക്കുന്ന ശരീരം! മൃതദേഹത്തില്‍ സംഭവിക്കുന്നതെന്തൊക്കെ?

മരണത്തിന് ശേഷം ശരീരത്തിന് എന്തുസംഭവിക്കുന്നുവെന്ന് പലരുടെയും ചോദ്യമാണ്. മരണശേഷം ...

news

പുതുവസ്ത്രം ധരിക്കുന്നതിന് സമയവും കാലവുമെല്ലാം നോക്കേണ്ടതുണ്ടോ ? ഇതാ ചില കാര്യങ്ങള്‍

കാര്‍ത്തിക നാളില്‍ പുതുവസ്ത്രം ധരിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും ...

news

ശകുനങ്ങളില്‍ വിശ്വാസമുണ്ടോ ? ഇതാ നിങ്ങളുടെ മരണം അടുത്തെത്തിയോ എന്നറിയാനുള്ള ചില വഴികള്‍

അതുപോലെ വെളുത്ത കുതിരയേയും അരയന്നത്തേയും സ്വപ്‌നം കാണുന്നതും മരണത്തിന്റെ സൂചനകളാണ്. ...

news

ശത്രുസംഹാര ഹോമം ശത്രുവിനെ സംഹരിക്കാൻ വേണ്ടി ഉള്ളതാണ്... പക്ഷെ ആരാണ് ആ ശത്രു ?

ജോലി സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന എല്ലാ തടസ്സങ്ങളും നീക്കുന്നതിനും കാലങ്ങളായി കോടതിയില്‍ ...

Widgets Magazine