ഒരു രൂപ നല്‍കൂ... രണ്ടായിരം രൂപയുമായി സ്നാപ്‌ഡീല്‍ നിങ്ങളുടെ വീട്ടിലെത്തും !

വെള്ളി, 23 ഡിസം‌ബര്‍ 2016 (12:35 IST)

Widgets Magazine
cash, Snapdeal, cash@home സ്നാപ്‌ഡീല്‍, കാഷ്@ഹോം

നോട്ട് നിരോധനത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങുമായി ഇ കൊമേഴ്‌സ് സൈറ്റ് സ്‌നാപ്ഡീല്‍. രണ്ടായിരം രൂപ വരെയുള്ള പണത്തെയാണ് കാഷ്@ഹോം എന്ന സേവനത്തിലൂടെ സ്‌നാപ്ഡീല്‍ നിങ്ങളുടെ വീട്ടിലെത്തിക്കുക. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് കാശിനായി വലയുന്ന ജനങ്ങള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം ലഭ്യമാക്കുക എന്നതാണ് ക്യാഷ്@ഹോം സേവനത്തിലൂടെ സ്‌നാപ്ഡീല്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് സ്‌നാപ്ഡീല്‍ സഹസ്ഥാപകന്‍ രോഹിത് ബന്‍സാല്‍ അറിയിച്ചു.
 
കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ലഭിക്കുന്ന പണമാണ് സ്‌നാപ്ഡീല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ക്യാഷ്@ഹോം സേവനങ്ങള്‍ക്ക് ഒരു രൂപ നിരക്കാണ് സ്നാപ്ഡീല്‍ ഈടാക്കുന്നത്. സ്‌നാപ്ഡീല്‍ ആപ്പിലൂടെയാണ് പണം ഓര്‍ഡര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ് മുഖേനയോ, ഫ്രീചാര്‍ജ്ജ് മുഖേനയോ ഉപഭോക്താക്കള്‍ക്ക് ഒരു രൂപയുടെ പെയ്‌മെന്റ് നടത്താനും സാധിക്കുമെന്നും കമ്പനി അറിയിച്ചു. 
 
തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത പണം കൈപറ്റുന്നതിന് മുമ്പായി സ്‌നാപ്ഡീല്‍ ജീവനക്കാരന്‍ നല്‍കുന്ന പിഒഎസ് മെഷീനില്‍ ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡ് സ്വൈപ് ചെയ്ത് എത്രപണമാണ് ഓര്‍ഡര്‍ ചെയ്തത് ആ പണം അടക്കുകയും വേണം. ഗുരുഗ്രാം, ബംഗളൂരു എന്നിവടങ്ങളിലാണ് നിലവില്‍ ക്യാഷ്@ഹോം എന്ന സേവനം ലഭ്യമാകുന്നത്. ഉടന്‍ തന്നെ ഈ സേവനം രാജ്യവ്യാപകമായി ആരംഭിക്കുമെന്ന് സ്‌നാപ്ഡീല്‍ അറിയിച്ചിട്ടുണ്ട്. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഹാച്ച്ബാക്ക് ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ടിയാഗോയുടെ എഎംടി പതിപ്പ് !

പുതിയ എഎംടി പതിപ്പ് വിപണിയില്‍ എത്തുന്നതോടെ ഹാച്ച്ബാക്ക് സെഗ്മെന്റിലുള്ള തങ്ങളുടെ വില്പന ...

news

ഓരോ ഇന്ത്യയ്ക്കാരനും 54,000 രൂപയ്ക്ക് കടക്കാരൻ; കടം പെരുകുന്ന വഴികൾ

ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ സാധനങ്ങള്‍ വാങ്ങുകയും അത് ഇന്‍സ്റ്റാള്‍മെന്‍റ് ആയി ...

news

കൂടുതല്‍ പേരിലേക്ക്; 3ജി ശേഷിയുള്ള ഫോണിലും ഇനി ജിയോ മാജിക്ക്

കൂടുതല്‍ പേരിലേക്ക് റിലയൻസ് ജിയോ എത്തിക്കുന്നതിനായി പുതിയ പദ്ധതികളുമായി അധികൃതര്‍ ...

news

കുടുംബസമേതം കഴിയുന്നവര്‍ക്ക് ആശങ്ക; സൗദിയില്‍ പ്രവാസികള്‍ക്ക് നികുതി

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികള്‍ക്ക് ഒരേസമയം ആശങ്കയും ആശ്വാസവും നല്‍കി സൗദി ബജറ്റ് ...

Widgets Magazine