ശത്രുസംഹാര ഹോമം ശത്രുവിനെ സംഹരിക്കാൻ വേണ്ടി ഉള്ളതാണ്... പക്ഷെ ആരാണ് ആ ശത്രു ?

നമ്മെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന നമ്മുടെ ഉള്ളിലുള്ള ആ ശത്രുവിനെ സംഹരിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്നതാണ് ശത്രുസംഹാര അർച്ചന

ശത്രുസംഹാര ഹോമം, ജ്യോതിഷം shathrusamhara homam, astrology
സജിത്ത്| Last Modified ശനി, 25 ജൂണ്‍ 2016 (13:34 IST)
ശത്രുസംഹാര അർച്ചനയും ഹോമവും മറ്റും എന്തിനുള്ളതാണെന്ന് അത് നടത്തുന്നവരിൽ പലര്‍ക്കും അറിയില്ല. നമ്മെ എതിർക്കുന്നതോ, നമുക്ക് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതോ ആയ ശത്രുക്കളെ നശിപ്പിക്കാനോ, ആ ശത്രുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാനോ ഉള്ളതല്ല അത്. സംഹരിക്കണം എന്ന് നാം ഉദ്ദേശിക്കുന്ന ശത്രു നമ്മുടെ ഉള്ളിൽ തന്നെയാണുള്ളത്. മോശപ്പെട്ട ചിന്താഗതികളിലേക്കും, മാനസിക അവസ്ഥകളിലേക്കും നമ്മെ പിടിച്ചുകൊണ്ടു പോകുന്ന ഒരു ശത്രു നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. നമ്മെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന നമ്മുടെ ഉള്ളിലുള്ള ആ ശത്രുവിനെ സംഹരിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്നതാണ് ശത്രുസംഹാര അർച്ചന.

മനുഷ്യൻറെ ഒരേ ഒരു ശത്രുവാണ് "കാമം". കാമം എന്നാൽ
സ്ത്രീ വിഷയം മാത്രമല്ല..."കാമിക്കുക" എന്ത് കിട്ടിയാലും ശാന്തിയില്ലാത്ത ഒടുങ്ങാത്ത "ആഗ്രഹം" അതാണ് കാമം. മനസ്സ് കീഴടക്കിയവന് അത് പോലെ ഒരു നല്ല സുഹൃത്ത് ഇല്ല... എന്നാൽ അടങ്ങിയിരിക്കാത്ത മനസ്സ് പോലെ അവന് വേറെ ഒരു ശത്രു ലോകത്ത് ഇല്ലയെന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്.

തന്നിൽ നിന്ന് വേറെ ഒരാൾ ഇല്ല... സർവം ആത്മ സ്വരൂപം എന്നാണ് ഭാരതം പഠിപ്പിക്കുന്നത്... അവിടെ അങ്ങനെ കാണാൻ കഴിയാത്ത മനസ്സ് ഒഴിച്ച് വേറെ ഒരു ശത്രു ഇല്ല... ആ ശത്രുവിനെ വക വരുത്താനാണ്... ശത്രു സംഹാര പുഷ്പാഞ്ജലി. എന്തിനെയും സ്വന്തം കാര്യത്തിന് വളച്ചൊടിക്കാൻ സ്വാതന്ത്ര്യമുണ്ട് പക്ഷെ ഒരു കാര്യത്തിനെ നേരെ വിപരീതമായി
മനുഷ്യർ മനസ്സിലാക്കിയ പൂജാവിധി ആണ് ശത്രു സംഹാര പൂജ.

മു‌രുകനെയാണ് ശത്രു സംഹാരകനായി വിശ്വാസികള്‍ കാണുന്നത്. മുരുകന്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തിയാല്‍ ഗ്രഹദോഷം, ദൃഷ്ടിദോഷം, ശാപങ്ങള്‍ എന്നി‌വയില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
കുടുംബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, മാനസിക പ്രശ്നങ്ങള്‍ , ഭയം, കടബാധ്യതകള്‍ എന്നിവയില്‍ നിന്നുള്ള മോചനം, ധന അഭിവൃദ്ധി എന്നിവക്കെല്ലാം ശത്രു സംഹാര പൂജ നടത്താറുണ്ട്.

വിവാഹം നടക്കാന്‍ കാലതാമസമെടുക്കുമ്പോളും ജോലി സംബന്ധമായ പ്രശ്നങ്ങള്‍ വരുമ്പോളും സാമ്പത്തിക ബാധ്യതകള്‍ വരുന്ന വേളയിലുമെല്ലാം നമ്മള്‍ ശത്രു സംഹാര പൂജ നടത്താറുണ്ട്. അതുപോലെ ഗര്‍ഭസ്ഥ ശിശു ആയുരാരോഗ്യത്തോടെ ജനിക്കുന്നതിനും ഈ ഹോമം നടത്താറുണ്ട്. ജോലി സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന എല്ലാ തടസ്സങ്ങളും നീക്കുന്നതിനും കാലങ്ങളായി കോടതിയില്‍ നില നില്‍ക്കുന്ന കേസുകളിലെ നിയമ തടസ്സങ്ങള്‍ മാറുന്നതിനായും ആളുകള്‍ ഇത്തരം ഹോമങ്ങള്‍ നടത്താറുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :