ക്ലോക്ക് എവിടെ തൂക്കണം? വീടിനുള്ളില്‍ ഏതൊക്കെ ചിത്രങ്ങള്‍ വയ്ക്കാം, വലിയ വീട്ടുപകരണങ്ങള്‍ എവിടെ വയ്ക്കണം? - നിങ്ങളുടെ വീട്ടില്‍ ഇതൊക്കെ പാലിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ചില പ്രശ്നങ്ങളുണ്ട്...

Veedu, Vastu, Jyothisham, Atmiyam, Astrology, Aatmeeyam,  വാസ്തു, വീട്, ജ്യോതിഷം, ശാസ്ത്രം, ആത്മീയം
Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (21:51 IST)
വീട്ടിനുള്ളിലെ ക്രമീകരണങ്ങളെ കുറിച്ചും വീട്ടില്‍ സൂക്ഷിക്കാവുന്ന സാധനങ്ങളെ കുറിച്ചും അല്ലാത്തവയെ കുറിച്ചും വാസ്തു ശാസ്ത്രം എന്താണ് പറയുന്നത് എന്ന് നോക്കാം.

വലിയ വീട്ടുപകരണങ്ങള്‍ മുറിയുടെ തെക്ക് പടിഞ്ഞാറ് ദിശയിലായിരിക്കണം. എന്നാല്‍, ഭാരം കുറഞ്ഞ ചെറിയ വീട്ടുപകരണങ്ങള്‍ ഏതു സ്ഥലത്തു വേണമെങ്കിലും ഇടാവുന്നതാണ്.

ഓം, സ്വസ്തിക, രംഗോലി തുടങ്ങിയ ചിഹ്നങ്ങള്‍ പ്രവേശന കവാടത്തില്‍ വേണം. ഇത് ദുഷ്ട ശക്തികളുടെ പ്രവേശനത്തെ തടയുമെന്നാണ് വിശ്വാസം. പൂര്‍വികരുടെ ചിത്രങ്ങള്‍ മിക്ക വീടുകളിലും ഉണ്ടായിരിക്കും. ഇവ തെക്ക് പടിഞ്ഞാറ് വേണം വയ്ക്കേണ്ടത്.

ഘടികാരം തൂക്കുന്നതിനും പ്രത്യേക ദിശയെ കുറിച്ച് നിഷ്കര്‍ഷിക്കുന്നുണ്ട്. സമയമാപിനികള്‍ കിഴക്ക്, വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭിത്തിയില്‍ വേണം തൂക്കേണ്ടത്.

പന്നി, പാമ്പ്, കാക്ക, മൂങ്ങ, കഴുകന്‍, പരുന്ത്, പ്രാവ് എന്നിവയുടെ ചിത്രങ്ങളും രൂപങ്ങളും വീടിനുള്ളില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ചെന്നായ, കടുവ, സിംഹം, കുറുനരി തുടങ്ങിയ വന്യമൃഗങ്ങളുടെ പ്രതിരൂപങ്ങളും വര്‍ജ്ജ്യമാണ്.

പുരാണങ്ങളിലെ പോലും യുദ്ധ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് വീട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുയോജ്യമല്ല. വാള്‍പ്പയറ്റ്, കരയുന്ന രംഗങ്ങള്‍, രാക്ഷസീയ രംഗങ്ങള്‍ എന്നിവയും പ്രദര്‍ശന യോഗ്യമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :