രേണുക വേണു|
Last Modified വെള്ളി, 13 മെയ് 2022 (23:32 IST)
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നാണംകെട്ട തോല്‍വി. 54 റണ്‍സിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചത്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കയറാമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അടുത്ത കളി ജയിച്ചാല്‍ ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കയറാം.