എഴുതി തള്ളാറായിട്ടില്ല ! ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇപ്പോഴും രണ്ട് ശതമാനം സാധ്യതയുണ്ട്; ധോണിപ്പട പ്ലേ ഓഫില്‍ എത്തുമോ?

രേണുക വേണു| Last Modified തിങ്കള്‍, 9 മെയ് 2022 (16:08 IST)

ഐപിഎല്‍ 15-ാം സീസണില്‍ പ്ലേ ഓഫ് ഏറെക്കുറ ഉറപ്പിച്ച രണ്ട് ടീമുകള്‍ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമാണ്. തൊട്ടുപിന്നില്‍ രാജസ്ഥാന്‍ റോയല്‍സും ഉണ്ട്. ഗുജറാത്തിനും ലഖ്‌നൗവിനും പ്ലേ ഓഫ് സാധ്യത 99 ശതമാനമാണ്. അതേസമയം, രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത 93 ശതമാനവും. നാലാം സ്ഥാനത്തേക്കുള്ള ടീം ഏതായിരിക്കുമെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്ത് കിടക്കുന്ന മുംബൈ ഇന്ത്യന്‍സിന് ഒഴികെ മറ്റ് എല്ലാ ടീമുകള്‍ക്കും നാലാം സ്ഥാനത്തേക്ക് വാശിയോടെ മത്സരിക്കാനുള്ള സാധ്യതയുണ്ട്. ഒന്‍പതാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന് പോലും !

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് സാധ്യത കണക്കുകള്‍ പ്രകാരം രണ്ട് ശതമാനമാണ്. അതായത് ശേഷിക്കുന്ന നാല് മത്സരങ്ങളിലും വന്‍ നെറ്റ് റണ്‍ റേറ്റോടെ ജയിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്ന് അര്‍ത്ഥം. നിര്‍ണായക സമയത്ത് എന്ത് അത്ഭുതവും നടത്താന്‍ പ്രാപ്തിയുള്ള ഒരുപിടി താരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഉണ്ട് എന്നതും ശ്രദ്ധേയം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :