കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (12:46 IST)
ഐപിഎല്ലില്‍ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു സാംസണ്‍. പഞ്ചാബിനൊപ്പം ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ് താരം. കളിക്കളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് പൃഥ്വിരാജിനും മകള്‍ അല്ലിയ്ക്കും രാജസ്ഥാന്‍ ജേഴ്‌സിയും സമ്മാനങ്ങളും അയച്ച് കൊടുത്തിരിക്കുകയാണ് സഞ്ജു. തന്റെയും മകളുടെയും പേരെഴുതിയ ജേഴ്‌സിയുടെ ചിത്രം നടന്‍ പങ്കുവെച്ചു.
'ജേഴ്‌സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും നന്ദി. ഞാനും അല്ലിയും ആഹ്‌ളാദത്തിലാണ്.സഞ്ജു.. നീ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള നമ്മുടെ കൂടുതല്‍ വര്‍ത്തമാനങ്ങള്‍ക്കായി കാത്തിരിക്കുന്നു'- പൃഥ്വിരാജ് കുറിച്ചു.
കുരുതി റിലീസിനായി കാത്തിരിക്കുകയാണ് പൃഥ്വിരാജ്.