Rohit Sharma: പവര്‍പ്ലേയില്‍ റണ്‍സ് വരുന്നില്ല, ബാക്കിയുള്ളവര്‍ക്ക് സമ്മര്‍ദ്ദവും; രോഹിത് മാറിനില്‍ക്കുമോ?

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ തോല്‍വിക്കു പിന്നാലെ പവര്‍പ്ലേയില്‍ മുംബൈ നിരാശപ്പെടുത്തുകയാണെന്ന് ജയവര്‍ധനെ തുറന്നടിച്ചു

Rohit Sharma, MI, Mumbai Indians Management against Rohit Sharma, Mumbai Indians, Rohit form out, Virat Kohli, Rohit Sharma, Cricket News, IPL News, IPL Scorecard, Cricket News in Malayalam, India vs Pakistan, RCB vs MI, RCB vs CSK, Virat Kohli contr
Rohit Sharma
രേണുക വേണു| Last Modified ബുധന്‍, 9 ഏപ്രില്‍ 2025 (16:07 IST)

Rohit Sharma: രോഹിത് ശര്‍മയുടെ ഫോംഔട്ടില്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനു കടുത്ത അതൃപ്തി. രോഹിത്തിന്റെ കളി ടീമിനു ബാധ്യതയാകുന്നെന്നാണ് പരിശീലകന്‍ മഹേള ജയവര്‍ധനെ അടക്കം വിലയിരുത്തുന്നത്. മോശം ഫോമിലും രോഹിത്തിനു പ്രതിരോധം തീര്‍ത്തിരുന്ന ടീം മാനേജ്‌മെന്റ് മുന്‍ നായകനെ കൈവിടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ തോല്‍വിക്കു പിന്നാലെ പവര്‍പ്ലേയില്‍ മുംബൈ നിരാശപ്പെടുത്തുകയാണെന്ന് ജയവര്‍ധനെ തുറന്നടിച്ചു. ടീമിനു ആവശ്യമുള്ള റണ്‍സ് പവര്‍പ്ലേയില്‍ വരുന്നില്ലെന്ന് ജയവര്‍ധനെ പറയുമ്പോള്‍ അതില്‍ പരോക്ഷമായി രോഹിത്തിനെതിരായ ഒളിയമ്പുണ്ട്. പവര്‍പ്ലേയില്‍ തന്നെ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമാകുന്നത് മറ്റു താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നെന്ന് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നു.

ഈ സീസണില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 0, 8, 13, 17 എന്നിങ്ങനെയാണ് രോഹിത് ശര്‍മയുടെ സ്‌കോറുകള്‍. നാല് കളികളില്‍ നിന്ന് 9.50 ശരാശരിയില്‍ വെറും 38 റണ്‍സ് മാത്രം. കഴിഞ്ഞ മൂന്ന് സീസണുകള്‍ നോക്കിയാല്‍ രോഹിത് ഒരു സീസണില്‍ മാത്രമാണ് 400 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 2022 ല്‍ 14 കളികളില്‍ നിന്ന് 268 റണ്‍സും 2023 ല്‍ 16 കളികളില്‍ നിന്ന് 332 റണ്‍സുമാണ് രോഹിത്തിന്റെ സമ്പാദ്യം. 2024 ല്‍ 14 കളികളില്‍ നിന്ന് 417 റണ്‍സെടുത്ത് നില മെച്ചപ്പെടുത്തി. കഴിഞ്ഞ സീസണുകള്‍ പരിശോധിച്ചാല്‍ പോലും ടീമിനായി അത്ര വലിയ 'ഇംപാക്ട്' ഉണ്ടാക്കാന്‍ രോഹിത്തിനു സാധിച്ചിട്ടില്ല. നിലവിലെ ഫോം ഔട്ട് തുടര്‍ന്നാല്‍ ഒരുപക്ഷേ രോഹിത്തിന്റെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇത്. മോശം പ്രകടനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം മത്സരത്തില്‍ നിന്ന് രോഹിത് സ്വയം പിന്മാറിയത് പോലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി വരും മത്സരങ്ങളിലും രോഹിത് കളിക്കാതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

2011 ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. 2025 ലെ മെഗാ താരലേലത്തിനു മുന്‍പ് 16.30 കോടിക്ക് രോഹിത്തിനെ നിലനിര്‍ത്താന്‍ മുംബൈ തീരുമാനിക്കുകയും ചെയ്തു. രോഹിത്തിന്റെ നിലവിലെ ബാറ്റിങ് പ്രകടനം കാണുമ്പോള്‍ 16 കോടിക്ക് നിലനിര്‍ത്തേണ്ടിയിരുന്ന താരമായിരുന്നോ എന്നതാണ് മുംബൈ ആരാധകര്‍ അടക്കം ചോദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

UEFA Champions League: ചാമ്പ്യൻസ് ലീഗ് അവസാന നാലിൽ റയലും ...

UEFA Champions League: ചാമ്പ്യൻസ് ലീഗ് അവസാന നാലിൽ റയലും ബയേണുമില്ല, സെമി ഫൈനൽ ലൈനപ്പായി
അതേസമയം മറ്റൊരു രണ്ടാം പാദ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിനെ സമനിലയില്‍ ...

Sanju Samson: ബാറ്റിങ് പകുതിയില്‍ നിര്‍ത്തി; സഞ്ജുവിന്റെ ...

Sanju Samson: ബാറ്റിങ് പകുതിയില്‍ നിര്‍ത്തി; സഞ്ജുവിന്റെ ബാറ്റിങ് ഗുരുതരമോ?
സഞ്ജുവിനു വാരിയെല്ല് ഭാഗത്താണ് അസഹ്യമായ വേദന അനുഭവപ്പെട്ടത്

Riyan Parag: റിയാന്‍ പരാഗിന്റെ തറവാട്ട് സ്വത്ത് പോലെയായി; ...

Riyan Parag: റിയാന്‍ പരാഗിന്റെ തറവാട്ട് സ്വത്ത് പോലെയായി; രാജസ്ഥാനില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ സഞ്ജുവിനോടു ഫാന്‍സ്
Riyan Parag: ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 11 പന്തുകള്‍ നേരിട്ട് വെറും എട്ട് റണ്‍സ് ...

Rajasthan Royals: ജയം ഉറപ്പിച്ച കളി ഡല്‍ഹിയുടെ കാല്‍ക്കല്‍ ...

Rajasthan Royals: ജയം ഉറപ്പിച്ച കളി ഡല്‍ഹിയുടെ കാല്‍ക്കല്‍ കൊണ്ടുവച്ചു; രാജസ്ഥാന്‍ പ്രൊഫഷണലിസം ഇല്ലാത്ത ടീം!
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 ...

Bat Size Checks in IPL: 'ബാറ്റ് പരീക്ഷ'യില്‍ തോറ്റ് ...

Bat Size Checks in IPL: 'ബാറ്റ് പരീക്ഷ'യില്‍ തോറ്റ് നരെയ്‌നും നോര്‍ക്കിയയും; ബിസിസിഐ പരിഷ്‌കാരം ചര്‍ച്ചയാകുന്നു, വീതി കൂടരുത്
ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ രണ്ട് ...