രേണുക വേണു|
Last Modified ശനി, 22 മാര്‍ച്ച് 2025 (21:02 IST)
Krunal Pandya: ആര്‍സിബിക്കു വേണ്ടിയുള്ള അരങ്ങേറ്റം മികച്ചതാക്കി ക്രുണാല്‍ പാണ്ഡ്യ. വളരെ മികച്ച രീതിയില്‍ പന്തെറിയാന്‍ ക്രുണാലിനു സാധിച്ചു. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി മൂന്ന് പ്രധാന വിക്കറ്റുകളാണ് ക്രുണാല്‍ വീഴ്ത്തിയത്.
കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായ അജിങ്ക്യ രഹാനെ (31 പന്തില്‍ 56), വെടിക്കെട്ട് ബാറ്റര്‍മാരായ വെങ്കടേഷ് അയ്യര്‍ (ഏഴ് പന്തില്‍ ആറ്), റിങ്കു സിങ് (10 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകള്‍ ക്രുണാലിനാണ്. അതില്‍ വെങ്കടേഷിനെയും റിങ്കുവിനെയും ബൗള്‍ഡ് ആക്കുകയായിരുന്നു. 7.20 ഇക്കോണമിയിലാണ് ക്രുണാല്‍ നാല് ഓവര്‍ എറിഞ്ഞു തീര്‍ത്തത്.
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്.