രേണുക വേണു|
Last Modified ശനി, 22 മാര്‍ച്ച് 2025 (20:47 IST)
Ajinkya Rahane: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ അജിങ്ക്യ രഹാനെ. വണ്‍ഡൗണ്‍ ആയി ഇറങ്ങിയ രഹാനെ 31 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 56 റണ്‍സ് നേടി.
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ കൊല്‍ക്കത്തയ്ക്കു നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ കൊല്‍ക്കത്ത നായകന്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ റാഷിക് സലാമിനു ക്യാച്ച് നല്‍കിയാണ് രഹാനെ പുറത്തായത്.
ടോസ് ലഭിച്ച ആര്‍സിബി കൊല്‍ക്കത്തയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു.