രേണുക വേണു|
Last Modified വെള്ളി, 21 മാര്‍ച്ച് 2025 (19:19 IST)
KKR vs RCB, Best Dream 11 Team: ഐപിഎല്‍ 2025 സീസണിലെ ആദ്യ മത്സരം നാളെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍. ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഡ്രീം ഇലവന്‍ ടീമില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ചില താരങ്ങളുണ്ട്. ഓപ്പണര്‍മാറായി ആര്‍സിബി താരം വിരാട് കോലിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ക്വിന്റണ്‍ ഡി കോക്കും.
ആര്‍സിബി നായകന്‍ രജത് പാട്ടീദര്‍, കൊല്‍ക്കത്ത താരം വെങ്കടേഷ് അയ്യര്‍ എന്നിവരെ ടീമില്‍ ചേര്‍ക്കണം. കൊല്‍ക്കത്ത ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍, ആര്‍സിബി ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ നല്ല ഓപ്ഷനാണ്. വിക്കറ്റ് കീപ്പറായി ആര്‍സിബിയുടെ ജിതേഷ് ശര്‍മ.
സുനില്‍ നരെയ്ന്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ ബൗളര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തണം.