രേണുക വേണു|
Last Modified വ്യാഴം, 20 മാര്‍ച്ച് 2025 (12:17 IST)
Sanju Samson: ഐപിഎല്‍ 2025 സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ സഞ്ജു സാംസണ്‍ ഇല്ല. റിയാന്‍ പരാഗ് ആയിരിക്കും ടീമിനെ നയിക്കുകയെന്ന് സഞ്ജു സാംസണ്‍ അറിയിച്ചു. അതേസമയം രാജസ്ഥാന്റെ ഇംപാക്ട് പ്ലെയര്‍ ആയി ബാറ്റിങ്ങിനു മാത്രം സഞ്ജു ഇറങ്ങിയേക്കും. ടീം മീറ്റിങ്ങില്‍ സഞ്ജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് 23 നു സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. വിരലിലെ പരുക്കിനെ തുടര്‍ന്നാണ് സഞ്ജുവിന് ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകുക. ഇംപാക്ട് പ്ലെയര്‍ ആയതിനാല്‍ സഞ്ജുവിന് ഈ മൂന്ന് കളികളില്‍ ക്യാപ്റ്റന്‍സി ഉത്തരവാദിത്തം വഹിക്കാന്‍ സാധിക്കില്ല.
പരുക്ക് വിരലില്‍ ആയതിനാല്‍ സഞ്ജുവിന് കീപ്പ് ചെയ്യാനും ഫീല്‍ഡ് ചെയ്യാനും ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരാഗിനു ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 26 നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും മാര്‍ച്ച് 30 നു ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുമാണ് രാജസ്ഥാന്റെ മറ്റു മത്സരങ്ങള്‍.