രേണുക വേണു|
Last Modified വെള്ളി, 21 മാര്‍ച്ച് 2025 (12:08 IST)
IPL 2025 Live Telecast: ഐപിഎല്‍ ആവേശത്തിനു നാളെ തുടക്കം. മാര്‍ച്ച് 22 ഞായറാഴ്ച കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.
മേയ് 25 ഞായറാഴ്ചയാണ് ഐപിഎല്‍ ഫൈനല്‍. ഉദ്ഘാടന മത്സരത്തിനും ഫൈനലിനും വേദിയാകുക കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്.
ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ മത്സരങ്ങള്‍ തത്സമയം കാണാം. ജിയോ സിനിമ, ജിയോ ഹോട്ട് സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും.