Widgets Magazine Widgets Magazine
Widgets Magazine

അംലയുടെ സെഞ്ച്വറി പാഴായി; പഞ്ചാബിനെതിരെ മുംബൈക്ക് തകര്‍പ്പന്‍ ജയം

ഇന്‍‌ഡോര്, വെള്ളി, 21 ഏപ്രില്‍ 2017 (09:22 IST)

Widgets Magazine
Jos Buttler, ipl, ipl 2017, ipl 10, mumbai indians, kings xi punjab, nitish rana, നിതീഷ് റാണ, ഐപിഎല്‍ 2017, ഐപിഎല്‍10, മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്‍

ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ മുംബൈക്ക് ജയം. ജയിക്കാൻ 199 റൺസ് വേണ്ടിയിരുന്ന മുംബൈ എട്ട് വിക്കറ്റും 27 പന്തും ബാക്കി നിൽക്കേയാണ് വിജയത്തിലേക്കെത്തിയത്. സ്കോർ: കിംഗ്സ് ഇലവൻ പഞ്ചാബ്  20 ഓവറിൽ നാല് വിക്കറ്റിന് 198. മുംബൈ ഇന്ത്യൻസ് 15.3 ഓവറിൽ രണ്ട് വിക്കറ്റിന് 199. 
 
നേരത്തേ ഹാഷിം അംലയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് പഞ്ചാബിന് മികച്ച സ്കോര്‍ നേടാനായത്. ഈ ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തിയ ഹഷിം അംല മലയാളി താരം സഞ്ജു സാംസന്റെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു. 
 
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് വേണ്ടി പാർഥിവ് പട്ടേലും ജോസ് ബട്ലറും ചേർന്ന് മിന്നും തുടക്കമാണ് നൽകിയത്. പാർഥിവ് 18 പന്തിൽ 37 റൺസസെടുത്തപ്പോള്‍ 37 പന്തിൽ 77 റൺസായിരുന്നു ബട്ലറുടെ സംഭാവന. നാല് പന്തിൽ 15 റൺസ് നേടിയ ഹർദീക് പാണ്ഡ്യ പുറത്താകാതെ നിന്നു.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

മഹാവിഷ്‌ണുവിന്റെ അനുഗ്രഹമോ ?; അഴിക്കുള്ളില്‍ നിന്നും ധോണി രക്ഷപ്പെട്ടു!

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെയുണ്ടായിരുന്ന ഹ​ർ​ജി ...

news

ബസ് വഴിയില്‍ നിര്‍ത്തിയ ശേഷം ശുചിമുറിയിലേക്ക് സൗത്തിയുടെ പരക്കം പാച്ചില്‍; രംഗങ്ങള്‍ പകര്‍ത്തി ഹര്‍ഭജന്‍

ഐപിഎല്‍ പത്താം സീസണ്‍ ആവേശത്തിലേക്ക് കടക്കുകയാണ്. ജയപരാജയങ്ങളുമായി ടീമുകള്‍ മുന്നോട്ട് ...

news

ചാമ്പ്യന്‍‌സ് ട്രോഫിയില്‍ കോഹ്‌ലിപ്പട തരിപ്പണമാകുമോ ?; കിടിലന്‍ ടീമുമായി ഓസ്‌ട്രേലിയ എത്തുന്നു

ദക്ഷിണാഫ്രിക്കയ്‌ക്ക് പിന്നാലെ ചാമ്പ്യന്‍‌സ് ട്രോഫി ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ ...

news

അവസാന ഓവറുകളിലെ മിന്നും ബൗളിംഗ്; ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം

ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഹൈദരാബാദിന് 15 റണ്‍സ് ജയം. അവസാന ഓവറുകളിലെ ...