ജഡേജയെ കണ്ടതോടെ കോഹ്‌ലി പൊട്ടിച്ചിരിച്ചു - പണി പാളിയോന്ന് ജഡ്ഡുവിന് സംശയം - ചിത്രവും വീഡിയോയും വൈറലാകുന്നു

കോഹ്‌ലിയും കളിയാക്കി, പണി പാളിയോന്ന് ജഡ്ഡുവിന് സംശയം; ചിത്രവും വീഡിയോയും വൈറലാകുന്നു

രാജ്‌കോട്ട്| jibin| Last Modified ബുധന്‍, 19 ഏപ്രില്‍ 2017 (16:24 IST)
ഐപിഎല്‍ പത്താം സീസണില്‍ ഗുജറാത്ത് ലയണ്‍സ് താരം ഗുജറാത്ത് ലയണ്‍സ് താരം രവീന്ദ്ര ജഡേജയുടെ
പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. താടി കുറച്ച് മീശ പിരിച്ചുവെച്ച് രാജ്‌പുത് ലുക്കിലാണ് ജഡേജ ചൊവ്വാഴ്‌ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കളിക്കാനിറങ്ങിയത്.

ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുമ്പ് ജഡേജ തന്റെ പുതിയ ലുക്കിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായി ബാംഗ്ലൂര്‍ നായകന്‍ ജഡ്ഡുവിന്റെ ലുക്ക് കണ്ട് പൊട്ടിച്ചിരിക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു.

മത്സരത്തില്‍ ജഡേജയെ ക്രിസ് ഗെയില്‍ അടിച്ചു തകര്‍ത്തപ്പോഴും അദ്ദേഹത്തിന്റെ പുത്തല്‍ ലുക്ക് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ജഡേജയുടെ പുത്തന്‍ ലുക്കിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :