ഹിലാരി ക്ലിന്‍റന്‍ സ്ഥാനമേറ്റു

WEBDUNIA|
യുഎസ് വിദേശകാര്യ സെക്രട്ടറിയായി ഹിലാരി ക്ലിന്‍റന്‍ സ്ഥാനമേറ്റു.യുഎസ് ഭരണകൂടത്തിലെ ഏറ്റവും പ്രാധാന്യമേറിയതുമാ പദവികളിലൊന്നില്‍ എത്തുന്ന ഹിലാരി യുഎസ് മുന്‍ പ്രസിഡന്‍റായ ബില്‍ ക്ലിന്‍റന്‍റെ ഭാര്യയും യുഎസ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ഇപ്പോഴത്തെ പ്രസിഡന്‍റായ ബരാക് ഒബാമയുടെ എതിരാളിയുമായിരുന്നു.

വിദേശനയങ്ങളില്‍ വിശാലവും ശക്തവുമായ കാഴ്ചപ്പാടുള്ള ഹിലാരിയുടെ ആദ്യ ഔദ്യോഗിക വിദേശസന്ദര്‍ശനം ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ ആയിരിക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഉത്തരകൊറിയയുടെ ആണവപദ്ധതിയെക്കുറിച്ചുള്ള വിഷയമായിരിക്കും സന്ദര്‍ശനത്തിലെ സുപ്രധാന അജണ്ട. ഇവ മാത്രമല്ലാതെ ഇറാഖ്, ഇറാന്‍റെ ആണവനയങ്ങള്‍ എന്നിവയിലെല്ലാം വിദേശകാര്യ സെക്രട്ടറിയെന്ന് നിലയില്‍ ഹിലാരിയുടെ പങ്ക് സുപ്രധാനമായിരിക്കും.

വിദേശകാര്യ സെക്രട്ടറിയായി നേരത്തെ തന്നെ ഹിലാരിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പദവി ഏറ്റെടുത്തത് തിങ്കളാഴ്‌ചയായിരുന്നു. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍റന്‍‍, മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :