തമിഴ് വംശജര്‍ക്ക് വേണ്ടി യു എന്‍

യു എന്‍| PRATHAPA CHANDRAN|
തമിഴ് പുലികളും ശ്രീലങ്കന്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ദുരിതം അനുഭവിക്കുന്ന തമിഴ് വംശജരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാന്‍ ശ്രീലങ്കന്‍ സൈന്യം അവസരമൊരുക്കണമെന്ന് ഐക്യ രാഷ്‌ട്രസഭ തലവന്‍ ബാന്‍ കി മൂണ്‍ നിര്‍ദ്ദേശിച്ചു.

കീഴ്വഴക്കങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളും അനുസരിച്ചായിരിക്കണം യുദ്ധത്തില്‍ കുടുങ്ങി പോയവരെ പരിഗണിക്കെണ്ടതെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. യുദ്ധത്തിനിടെ കുടുങ്ങിയവര്‍ക്ക് ആവശ്യമായ സഹായം എത്തിച്ചു കൊടുക്കാന്‍ സന്നദ്ധമാണെന്നും ഐക്യരാഷ്‌ട്ര സഭ അറിയിച്ചിട്ടുണ്ട്.

ശ്രീലങ്കയുടെ വടക്കന്‍ ഭാഗത്ത് തമിഴ് പുലികളും ശ്രീലങ്കന്‍ സൈന്യവും തമ്മില്‍ നടക്കുന്ന യുദ്ധത്തിനിടെ ഇതുവരെ രണ്ടര ലക്ഷത്തോളം തമിഴ് വംശജരാണ് കുടുങ്ങിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :