ഹിലാരിയും സര്‍ദാരിയും ചര്‍ച്ച നടത്തി

ഇസ്ലാമാബാദ്| WEBDUNIA|
യു‌എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. പ്രദേശത്തെ സ്ഥിതി വിശേഷങ്ങളില്‍ ഒബാമ ഭരണകൂടത്തിന്‍റെ കാഴ്ചപ്പാടുകള്‍ ഹിലാരി സര്‍ദരിയുമായി പങ്കുവച്ചു.

പകിസ്ഥാന്‍ - അമേരിക്ക ഉപയ കക്ഷി ബന്ധവും ചര്‍ച്ചയില്‍ വിഷയമായതായി റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാനില്‍ പുതിയ ജനാധിപത്യ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം അമേരിക്കയുമായുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടായതായി ഇരു നേതാക്കളും വിലയിരുത്തി.

സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ഹിലാരിയെ സര്‍ദാ‍രി അഭിനന്ദനമറിയിച്ചു. മുസ്ലീം ലോകവുമായി ഒന്നിച്ച് മുന്നോട്ട് നീങ്ങാനുള്ള ഒബാമയുടെ നിര്‍ദേശത്തെ അദ്ദേഹം സ്വാഗതം ചെയ്തു. സമാധാനത്തിനും പുരോഗതിയ്ക്കും സമൃദ്ധിയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹിലാരിയുമായുള്ള സംഭാഷണത്തില്‍ സര്‍ദാരി അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :