രാജ്യദ്രോഹ കുറ്റത്തിന് സൈനിക നിയമപ്രകാരം വിചാരണ നടത്തണമെന്ന പാകിസ്ഥാന് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫിന്റെ ഹര്‍ജി പാകിസ്ഥാന് കോടതി തള്ളി. വിചാരണയ്ക്കായി മാര്‍ച്ച് 11ന് മുഷാറഫ് കോടതിയില്‍ ഹാജരാകണം.
വിചാരണയ്ക്കായി മൂന്നംഗ പ്രത്യേക കോടതി സ്ഥാപിക്കുന്നതിനെ എതിര്‍ത്ത മുഷാറഫിന്റെ അഭിഭാഷകന് മുന്‍ സേന മേധാവിയായ മുഷാറഫിന്റെ വിചാരണ സൈനിക കോടതിയില്‍ വേണമെന്നും വാദിച്ചു. ഭരണഘടന മരവിപ്പിച്ചു, അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി, ജഡ്ജിമാരെ തടവിലാക്കി തുടങ്ങിയ കുറ്റങ്ങളാണ് മുഷാറഫിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവു മുതല്‍ വധശിക്ഷ വരെ ലഭിക്കാം.