താലിബാനെതിരെ പാക് സൈന്യം ശക്തമായി തിരിച്ചടിക്കാനൊരുങ്ങുന്നു

ഇസ്‌ലാമബാദ്| WEBDUNIA| Last Modified വ്യാഴം, 30 ജനുവരി 2014 (09:28 IST)
PRO
പാക് സൈനികര്‍ക്കു നേരെയുണ്ടായ താലിബാന്‍ ആക്രമണത്തിനെതിരെ പാക് സൈന്യം ശക്തമായി തിരിച്ചടിക്കാനൊരുങ്ങുന്നു.

പാകിസ്ഥാനിലെ വസീരിസ്താന്‍ മേഖലയില്‍ താലിബാനുമായി ഏറ്റുമുട്ടലിന് പാക് സൈന്യം ഒരുങ്ങുകയാണെന്ന് വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താലിബാന്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സൈന്യം തയ്യാറായെന്നും സമയം നിശ്ചയിക്കേണ്ട കാര്യമേയുള്ളൂവെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നവാസ് ഷെരീഫും സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് താലിബാന്‍ വേട്ടയ്ക്ക് തീരുമാനമെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :