ഡമസ്കസ്|
WEBDUNIA|
Last Modified വെള്ളി, 21 ജൂണ്‍ 2013 (13:06 IST)
WD
WD
സിറിയയിലെ പുരാതന പൈതൃക കേന്ദ്രങ്ങള്‍ തകര്‍ച്ചാ ഭീഷണിയിലാണെന്ന് യുനെസ്കോയുടെ റിപ്പോര്‍ട്ട്. ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍ ഈ കേന്ദ്രങ്ങള്‍ ഏതു നിമിഷവും ആക്രമിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്യുമെന്നാണ് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്
സിറിയയില്‍ ലോക പ്രശസ്തമായ ആറ് പൈതൃക കേന്ദ്രങ്ങളാണുള്ളത്. അവ ഐക്യരാഷ്ട്ര സംഘടനയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍പ്പെടുന്നതാണ്. ഡമസ്കസ്, ബുസ്റ, അലപ്പോ, പല്‍മിറയിലെ മരുപ്പച്ച, ക്രാക് ദെസ് ഷെവലേഴ്സ് കോട്ട, സലാഹുദ്ദീന്‍ കോട്ട, വടക്കന്‍ സിറിയയിലെ പുരാതന ഗ്രാമങ്ങള്‍ എന്നിവയാണ് പൈതൃക കേന്ദ്രങ്ങള്‍.
ആക്രമണങ്ങള്‍ രൂക്ഷമായി തുടരുന്നതിനാല്‍ ലോകപൈതൃക സ്വത്തുക്കള്‍ സംരക്ഷിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷം തോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കാറ്.